കോഴിക്കോട്∙ നാടിന്റെ സൗഹൃദം വീണ്ടെടുക്കാൻ പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ സമുദായ സംഘടനകൾ തയാറാവണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി പറഞ്ഞു. കെ.എൻ.എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കാലങ്ങളായി നാട്ടിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാൻ കാരണമാകുന്ന വർത്തമാനങ്ങൾ ഒരു ഭാഗത്ത് നിന്നും ഉണ്ടാവരുത്. അതിവൈകാരികമായി സംസാരിച്ച് വിഭാഗീയത പരത്തുന്നത് ഗുണകരമല്ല. ഈ നാട് കാത്ത് സൂക്ഷിച്ചു പോരുന്ന സൗഹൃദ സമീപനം പുതു തലമുറ നിലനിർത്തണമെങ്കിൽ മുതിർന്നവർ കൃത്യമായ മാർഗദർശനം നൽകണം. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ പൊതു വിഷയത്തിൽ ഒന്നിച്ചുനിൽക്കാൻ തയാറാവണം. രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം കരുതിയിരിക്കണം. വ്രതനാളുകൾ ബന്ധങ്ങൾ പുതുക്കാനുള്ള മാസം കൂടിയാണ്’, എന്ന് അബ്ദുല്ലകോയ മദനി പറഞ്ഞു.
കെഎൻഎം ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻകുട്ടി മൗലവി, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പി.എം.എ.സലാം, എ.വിജയരാഘവൻ, എംഎൽഎമാരായ ഡോ. എം.കെ.മുനീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അഹ്മദ് ദേവർ കോവിൽ, പി.കെ.ബഷീർ, ടി.സിദ്ധീഖ്, പി.ഉബൈദുല്ല, കെ.പി.അനിൽ, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സകീർ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, കെ.എം.അഭിജിത്, പി.മുജീബ് റഹ്‌മാൻ, നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, ഡോ. എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, പി.വി.അൻവർ, അബ്ദുറഹ്മാൻ രണ്ടത്താണി, നൂർ മുഹമ്മദ് സേട്ട്, എം.ടി.അബ്ദുസമദ് സുല്ലമി, എ.അസ്ഗർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. സുൾഫിക്കർ അലി, നവാസ് പൂനൂർ, പി.സി.കുഞ്ഞുമുഹമ്മദ് അൻസാരി, പി.പി.മുഹമ്മദ് മദനി, സി.പി.ചെറിയ മുഹമ്മദ്, കമാൽ വരദൂർ, നൗഷാദ് അലി, ടി.ടി.ഇസ്മായിൽ, ഡോ. കബീർ, സുബൈർ പീഡിയേക്കൽ, അമീൻ അസ്‌ലഹ്, ഹലീം ഡൽഹി, അഹ്മദ് സാജു, സുഹ്ഫി ഇമ്രാൻ തുടങ്ങിയവർ പ്രസംഗിച്ചു. English Summary:
National harmony can be restored if community organizations are prepared to make mutual compromises, stated T.P. Abdulla Koya Madani at a KNM event in Kozhikode. He emphasized that elders must provide proper guidance to the new generation and stand united on common issues. |