search

ഭക്ഷണം കഴിക്കും, പണം കൊടുക്കാതെ മുങ്ങും; ചോദ്യം ചെയ്ത കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം

deltin33 3 hour(s) ago views 636
  



കൊച്ചി ∙ ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും തൊഴിലാളിക്കും ക്രൂരമർദനം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിനു സമീപമുള്ള ‘ടീ കമ്പനി’ എന്ന ലഘുഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തിയ 3 പേരാണ് മർദിച്ചത്. തലയ്ക്കു പരുക്കേറ്റ കടയുടമ അത്താണി കാവലാട്ട് തൻസിൽ (35), ജീവനക്കാരനായ അസം സ്വദേശി അബ്ബാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What you should read next

  • LIVE ബസിലേക്ക് വാന്‍ ഇടിച്ചു കയറ്റി? സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത Latest News
      

         
    •   
         
    •   
        
       


ഇൻഫോപാർക്കിനുള്ളിലുള്ള ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കൾ വൈകിട്ട് എത്തി ചായയും ചെറുകടികളും കഴിച്ചു. ഇവർ പതിവായി ഇതേ കടയിൽ എത്തി ചെറുകടികളും ചായയും കുടിച്ച ശേഷം കടന്നുകളയാറുണ്ടെന്ന് കടയുടമ പറയുന്നു. തുടർന്ന് സിസി ടിവി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഞായറാഴ്ചയായതിനാൽ കടയിൽ തിരക്കു കുറവായിരുന്നു. പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങിയ ഇവരോട് പണം തന്നിട്ടു പോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരനെയും പിന്നീട് കടയുടമയെയും ആക്രമിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളിൽ കാണാം. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടി. പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.
What you should read next

  • ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ബാലിക മരിച്ചു Latest News
      

         
    •   
         
    •   
        
       


ഹോട്ടലുകൾക്കു നേരെ അതിക്രമ സംഭവങ്ങൾ വർധിച്ചു വരികയാണെന്ന് അടുത്തിടെ വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. രാത്രികളിൽ തുറന്നിരിക്കുന്ന കടകളിലെത്തി ഭക്ഷണം കഴിച്ചശേഷം പണം നല്‍കാതെ പോകുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ട്. പണം ആവശ്യപ്പെടുമ്പോൾ ആയുധമെടുത്ത് കടയുടമയെയും ജീവനക്കാരെയും ആക്രമിക്കും. ഗുണ്ടാ സംഘങ്ങളെ പേടിച്ച് കട തുറക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറുന്നു എന്നു കാട്ടി കാക്കനാട്ടെ വ്യാപാരികൾ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാക്കനാട് കടയുടമയ്ക്ക് മർദനമേൽക്കേണ്ടി വന്നത്.
JUST IN


  • 52 SECONDS AGO   ഭക്ഷണം കഴിക്കും, പണം കൊടുക്കാതെ മുങ്ങും; ചോദ്യം ചെയ്ത കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   ‘കുട്ടികളിൽ അക്രമവാസന’; മത്സ്യവും മാംസവും നിരോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 58 MINUTES AGO   20 വർഷം മുൻപ് കടൽ ഒരു കിലോമീറ്റർ ദൂരത്ത്; തീരം കടൽ കവർന്നു തുടങ്ങിയിട്ട് 2 പതിറ്റാണ്ട് Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Thrikkakara hotel owner assault: A brutal assault on a shop owner and an employee in Thrikkakara, Kochi, occurred after they asked for payment for food. The incident, involving youths working at Infopark, highlights the rising attacks on traders in the area. Police have apprehended one suspect based on CCTV footage.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475579