തൃശൂർ∙ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി.കെ.രമണി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച (22–02–2026) രാത്രി തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തൃശൂരിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോക്ടർ.
തൃശൂർ പൊന്നാരശ്ശേരി കാപ്പന്റെയും കാർത്യായനിയുടെയും മകളായി 1953 ഡിസംബർ 12 നാണ് ജനനം. തൃശൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനും ബിഎസ്സി പഠനത്തിനും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലെ 18ാം ബാച്ചിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ എആർഎംഒ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച രമണി, നീണ്ട 35 വർഷത്തെ സേവനത്തിന് ശേഷം മെഡിക്കൽ സൂപ്രണ്ട് ആയിട്ടാണ് വിരമിച്ചത്.
ഡോ. പി.കെ.രമണിയുടെ മരണത്തിൽ തൃശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയും ജീവനക്കാരും ദുഃഖം രേഖപ്പെടുത്തി. ആശുപത്രി പ്രസിഡന്റ് ടി.കെ.പൊറിഞ്ചു, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.രാംദാസ്, ജീവനക്കാരെ പ്രതിനിധീകരിച്ച് സ്റ്റാൻലി ജോസഫ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ഭൗതികശരീരം തിങ്കളാഴ്ച (23–02–2026) തൃശൂരിലെ വസതിയായ ‘ആയില്യം’ (36/705, വി.പി.എൻ ലെയിൻ) മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ചൊവ്വാഴ്ച (24–02–2026) രാവിലെ 9 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും. ADVERTISEMENT Go AD-FREE
ഭർത്താവ്: പരേതനായ രവി.കെ.കുരുവങ്ങാട്ടിൽ. മകൻ: ലഫ്റ്റനന്റ് കേണൽ നവീൻ കെ.ആർ. മരുമകൾ: റിട്ട. മേജർ സീമ കുമാരി. കൊച്ചുമകൾ: യഷ.കെ.എൻ. English Summary:
Dr. P.K. Ramani, the renowned physician and former Medical Superintendent of Thrissur Cooperative Hospital, has passed away at the age of 72. An active presence in Thrissur\“s healthcare sector for over three decades, she was undergoing long-term treatment for cancer. |