search

ആറ്റുകാൽ ഭഗവതി ക്ഷേത്രം; പൊങ്കാല ഉത്സവം ഇന്നുമുതൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Chikheang 3 hour(s) ago views 970
  



തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ടും ഇന്ന് ആരംഭിക്കും. രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് സമർപ്പിക്കും. രാത്രി 10ന് നന്ദഗോവിന്ദം ഭജൻസ് ഉണ്ടാകും. മാർച്ച് 3ന് ആണ് ആറ്റുകാൽ പൊങ്കാല.

3ാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുട്ടികളുടെ കുത്തിയോട്ട വ്രതം തുടങ്ങും. പൊങ്കാല ദിവസമായ മാർച്ച് 3ന് രാവിലെ 9.45ന് അടുപ്പ്‌വെട്ട് ചടങ്ങ് നടക്കും. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. രാത്രി 8.30ന് ചൂരൽകുത്ത്. രാത്രി 10.45ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. 4ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളിൽ അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികൾ നടക്കും. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല ഉത്സവം നടത്തുന്നത്. പൊലീസ്, റവന്യു, അഗ്നിരക്ഷാസേന, ജലഅതോറിറ്റി, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി എന്നിവ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല: സ്റ്റാളും ദീപങ്ങളും സ്ഥാപിക്കുമ്പോൾ ജാഗ്രത പുലർത്തണം
തിരുവനനന്തപുരം ∙ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും ക്ഷേത്രപരിസരങ്ങളിലും ദീപാലങ്കാരങ്ങൾ, താൽക്കാലിക വാണിജ്യ സ്റ്റാളുകൾ എന്നിവ സ്ഥാപിക്കുമ്പോൾ അപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.  

പൊതുസ്ഥലങ്ങളിൽ:
വൈദ്യുത ദീപാലങ്കാരങ്ങൾ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കമാനങ്ങൾ, ആർച്ച്, പൂപന്തൽ, വാണിജ്യ സ്ഥാപനങ്ങൾ (മെറ്റാലിക് ഷീറ്റുകൾ കൊണ്ട് നിർമിച്ച സ്റ്റാളുകൾ) മുതലായവ വൈദ്യുത ലൈനുകൾ, ട്രാൻസ്‌ഫോമറുകൾ എന്നിവയിൽ നിന്നും  അകലം പാലിക്കണം. ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്ന വയറുകൾ കണക്ടർ ഉപയോഗിച്ച് മാത്രമേ യോജിപ്പിക്കാൻ പാടുളളൂ. ADVERTISEMENT Go AD-FREE

ജനറേറ്റർ, ട്രാൻസ്‌ഫോമർ എന്നിവ സ്ഥാപിക്കുമ്പോൾ സമീപത്ത് ചപ്പുചവറുകൾ കത്തിക്കാൻ പാടില്ല. വൈദ്യുത പോസ്റ്റുകളിൽ താൽ‌ക്കാലിക ലൈറ്റിങ്ങിനോ മറ്റുകാര്യങ്ങൾക്കോ കയറുന്നത് ഒഴിവാക്കണം. വയറിങ്ങും  വൈദ്യുത ലൈറ്റുകളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഏതൊരു ഉപകരണവും ജനങ്ങളുമായി സമ്പർക്കത്തിൽ വരാത്ത വിധത്തിൽ സ്ഥാപിക്കണം.            

വാണിജ്യ സ്ഥാപനങ്ങൾ:
താൽക്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ ദീപാലങ്കാര ജോലികൾ സ്വയം ചെയ്യുന്നത് ഒഴിവാക്കണം. ലൈസൻസുള്ള ഇലക്ട്രീഷ്യൻമാരുടെ സേവനം ഉപയോഗിക്കണം. ലോഹ നിർമിത തൂണുകൾ, ഹാൻഡ് റേയിലുകൾ എന്നിവയിൽ ഇലുമിനേഷൻ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം.  ADVERTISEMENT Go AD-FREE

ഇലൂമിനേഷൻ ലൈറ്റുകളുടെ നിലവാരം ഉറപ്പുവരുത്തണം. ത്രീ പിൻ പ്ലഗ് മാത്രം ഉപയോഗിച്ച് സോക്കറ്റിൽ നിന്ന് സപ്ലൈ എടുക്കുകയും, സ്വിച്ച് ഓഫ് ചെയ്‌തെന്നു ഉറപ്പു വരുത്തിയശേഷം മാത്രം സോക്കറ്റിലേക്ക് കണക്‌ഷൻ നൽകുകയും വേണം. English Summary:
Attukal Pongala, a major festival in Thiruvananthapuram, begins today with the Kappukettu ceremony at Attukal Bhagavathy Temple. The festival culminates on March 3rd with the main Pongala offering, and includes various rituals and cultural programs. Safety guidelines are being emphasized for the installation of stalls and lighting during the event.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166512