കുറ്റിപ്പുറം (മലപ്പുറം) ∙ ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണു മരിച്ചത്. കാർത്തല മർകസ് ഇംഗ്ലിഷ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ലസ്നയുടെ മാതാവ് ഷഹല, സഹോദരി മിൻസ എന്നിവരെയും മറ്റു മൂന്നു കുടുംബാംഗങ്ങളെയും ഛർദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചിരുന്നു.
What you should read next
- കുത്തിവയ്പിനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി, കേസെടുത്ത് പൊലീസ് Latest News
ഇവർ ഇപ്പോൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടിൽ തയാറാക്കിയ ഭക്ഷണം തന്നെയാണ് ഫ്രിജിൽ സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
JUST IN
-
52 SECONDS AGO ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ബാലിക മരിച്ചു Latest News
-
15 MINUTES AGO അരൂർ-തുറവൂർ ഉയരപ്പാത: കെട്ടിടങ്ങൾ പൊളിച്ചു; റാംപുകൾക്കായുള്ള തൂണുകളും കോൺക്രീറ്റിങ്ങും പൂർത്തിയായി Alappuzha
-
17 MINUTES AGO ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം Latest News
VIEW MORE
English Summary:
A 7-year-old girl from Kuttippuram dies after consuming food from the fridge, suspected food poisoning. Family members hospitalized for food poisoning symptoms. |