പാം ബീച്ച് (ഫ്ലോറിഡ)∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരും സായുധധാരിയും തമ്മിൽ ഏറ്റുമുട്ടി. അതീവ സുരക്ഷാ മേഖലയിൽ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയ നോർത്ത് കാരോലൈന സ്വദേശി ഓസ്റ്റിൻ ടക്കർ മാർട്ടിൻ (21) സീക്രട്ട് സർവീസിന്റെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
What you should read next
- മലയാളി വനിത യുഎഇയിൽ പിടിയിലായത് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ; പ്രതിസന്ധിയിലായ പ്രവാസം, കണ്ണീർ ദിനങ്ങൾ Gulf News
മറ്റൊരു വാഹനം വസതിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ ലഭിച്ച ചെറിയ ഇടവേളയിൽ, സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് മാർട്ടിൻ തന്റെ കാർ വടക്കേ കവാടത്തിലൂടെ അകത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ വാഹനം വളഞ്ഞു. കൈവശമുണ്ടായിരുന്ന പെട്രോൾ കാൻ താഴെ വെച്ച ശേഷം, ഷോട്ട്ഗൺ എടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ ചൂണ്ടിയതോടെയാണ് ഏജന്റുമാർ വെടിവെച്ചത്. പ്രതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
‘വസതിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട നിമിഷം തന്നെ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിച്ചു. വെടിയുതിർക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഏജന്റുമാർക്ക് മുന്നിലുണ്ടായിരുന്നില്ല’ എന്ന് പാം ബീച്ച് ഷെരീഫ് റിക് ബ്രാഡ്‌ഷോ വ്യക്തമാക്കി.
സംഭവസമയത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപോ കുടുംബാംഗങ്ങളോ മാർ-എ-ലാഗോയിൽ ഉണ്ടായിരുന്നില്ല. ADVERTISEMENT Go AD-FREE
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംMelissa Martin എന്നFacebook അക്കൗണ്ടിൽ നിന്ന് ADVERTISEMENT Go AD-FREE English Summary:
Security Personnel in Shootout with Armed Suspect at Mar-a-Lago Residence of Donald Trump |