മെക്സിക്കോ സിറ്റി∙ മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്സിക്കൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
എൽ മെൻചോയ്ക്ക് ഹാലിസ്കോ സംസ്ഥാനത്തെ തപാൽപയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേൽക്കുകയായിരുന്നു. മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്ന് സൈന്യം പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
What you should read next
- ‘രക്ഷിക്കണം, എന്തിനാണ് റിക്രൂട്ട് ചെയ്തത് ?’; പാക്ക് സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബിഎൽഎ Latest News
സൈനിക നടപടിയിൽ പ്രകോപിതരായ ലഹരി മാഫിയ സംഘം പശ്ചിമ ഹാലിസ്കോയിലെ ഇരുപതിലധികം റോഡുകൾ കാറുകളും ട്രക്കുകളും കത്തിച്ച് തടഞ്ഞു. അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. പൗരന്മാർ ശാന്തരായിരിക്കണമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലാഡിയ ഷെയ്ൻബോം അഭ്യർഥിച്ചു.
സിനലോവ കാർട്ടൽ സ്ഥാപകരായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ഇസ്മായേൽ സാംബാഡ എന്നിവരുടെ അറസ്റ്റിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും വലിയ ലഹരിമരുന്ന് രാജാവാണ് ഒസെഗുവേര. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ സൈന്യം പിടിച്ചെടുത്തു. ഒസെഗുവേരയെ കൂടാതെ ആറ് അക്രമികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ADVERTISEMENT Go AD-FREE
ഈ ആഴ്ച നടക്കാനിരുന്ന പൊതുപരിപാടികളും തിങ്കളാഴ്ചത്തെ ക്ലാസുകളും ഹാലിസ്കോ ഭരണകൂടം റദ്ദാക്കി. സംസ്ഥാന തലസ്ഥാനമായ ഗ്വാഡലഹാരയിലെ തെരുവുകൾ വിജനമാണ്. കടകളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് ദൗത്യം നടപ്പിലാക്കിയത്. ഒസെഗുവേരയെ ഏറ്റവും ക്രൂരനായ ലഹരിമരുന്ന് രാജാവ് എന്ന് വിശേഷിപ്പിച്ച അമേരിക്കൻ അധികൃതർ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
മെക്സിക്കോയിൽ നിന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് സൈനിക നീക്കം നടന്നത്. അക്രമസാധ്യത കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അമേരിക്കയും കാനഡയും നിർദ്ദേശം നൽകി. പല വിമാന സർവീസുകളും റദ്ദാക്കി. ADVERTISEMENT Go AD-FREE
JUST IN
-
6 MINUTES AGO അരൂർ-തുറവൂർ ഉയരപ്പാത: കെട്ടിടങ്ങൾ പൊളിച്ചു; റാംപുകൾക്കായുള്ള തൂണുകളും കോൺക്രീറ്റിങ്ങും പൂർത്തിയായി Alappuzha
-
8 MINUTES AGO ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം Latest News
-
17 MINUTES AGO Live - Market Scan താറുമാറായി തീരുവ; സുപ്രീം കോടതി വിധി നടപ്പായില്ല, ചർച്ചയ്ക്ക് തൽക്കാലം ഇല്ലെന്ന് ഇന്ത്യ, കുതിച്ച് സ്വർണം, ഇടിഞ്ഞ് എണ്ണ, ഓഹരി മുന്നേറും Stock Market
VIEW MORE
English Summary:
Nemesio Oseguera, also known as \“El Mencho,\“ the leader of Mexico\“s powerful Jalisco New Generation Cartel (CJNG), has been killed. This significant event in the ongoing drug war was confirmed by the Mexican army following a clash in Jalisco. |
|