search

മുഖ്യമന്ത്രിപദം വേണമെന്നു ഡികെ; ഖർ‌ഗെയ്ക്ക് അഭിമാനപ്രശ്നം, ‘കർനാടകം’ വീണ്ടും

LHC0088 3 hour(s) ago views 1023
  



ന്യൂഡൽഹി ∙ ഒന്നിച്ചു ഭക്ഷണം കഴിച്ചും മാധ്യമങ്ങൾക്കു മുന്നിൽ കൈ കൊടുത്തും ഐക്യസന്ദേശം നൽകാൻ ഹൈക്കമാൻഡ് നിർദേശിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അധികാരത്തർക്കം തീരാതെ കർണാടക കോൺഗ്രസ്. 26നു ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ‍ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ‘ഡികെ പക്ഷം’ പരസ്യ പ്രസ്താവനകളുമായി സമ്മർദം ശക്തമാക്കുകയാണ്. പൊതു പ്രതികരണത്തിനു തയാറല്ലെങ്കിലും മുഖ്യമന്ത്രിപദം തനിക്ക് അർഹതപ്പെട്ടതാണെന്നും ഇനിയും അതു വൈകരുതെന്നും ഡി.കെ. ശിവകുമാർ കരുതുന്നു. അദ്ദേഹത്തിന്റെ അടുപ്പക്കാരായ എംഎൽഎമാരിൽ ചിലർ ഡൽഹിയിൽ ക്യാംപ് ചെയ്ത് നീക്കങ്ങൾ നടത്തുന്നുമുണ്ട്.
What you should read next

  • ‘നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യം, രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന’ Latest News
      

         
    •   
         
    •   
        
       


മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെ വിഷയങ്ങൾ 26ലെ യോഗത്തിൽ ചർച്ചയ്ക്കു വന്നേക്കുമെന്ന് വിവരമുണ്ട്. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ അനൈക്യമാണെന്ന സന്ദേശം മാധ്യമങ്ങളിൽ വരാൻ ഇടയാക്കരുതെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഡി.കെ.ശിവകുമാറിനോടും ഹൈക്കമാൻഡ് നേരത്തേ നിർദേശിച്ചിരുന്നത്.

അതേസമയം അധികാര മാറ്റം അനിവാര്യമാണെന്ന പരസ്യപ്രതികരണം ചില എംഎൽഎമാർ നടത്തുന്നുണ്ട്. സ്വന്തം തട്ടകത്തിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കേണ്ടത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും അഭിമാന പ്രശ്നമാണ്. എന്നാൽ, സാമുദായിക സന്തുലനമാണ് ഹൈക്കമാൻഡിനു മുന്നിലെ കീറാമുട്ടി.
JUST IN


  • 49 SECONDS AGO   മുഖ്യമന്ത്രിപദം വേണമെന്നു ഡികെ; ഖർ‌ഗെയ്ക്ക് അഭിമാനപ്രശ്നം, ‘കർനാടകം’ വീണ്ടും Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   LIVE ചെങ്കോട്ടുകോണത്ത് സ്കൂളില്‍ വൻതീപിടിത്തം; മൂന്ന് ബസുകള്‍ കത്തിനശിച്ചു Latest News
      

         
    •   
         
    •   
        
       

  • 2 HOURS 21 MINUTES AGO   ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Karnataka Congress faces an unresolved power struggle for the Chief Minister\“s post despite the High Command\“s directive for unity. Supporters of Deputy Chief Minister D.K. Shivakumar are intensifying pressure through public statements, believing he deserves the Chief Minister\“s position.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164322