മോസ്കോ ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. ഇതേതുടർന്ന് മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ഞായറാഴ്ച താൽക്കാലികമായി അടച്ചിട്ടു. നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്. മോസ്കോയെ ലക്ഷ്യമിട്ടെത്തിയ ഏഴോളം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ വെളിപ്പെടുത്തി.
What you should read next
Live ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം Latest News
ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. അതേസമയം വിമാനത്താവളങ്ങൾ അടച്ചിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കായി പ്രവർത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്നിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
What you should read next
മോദി ഒരു മാന്യനാണ്, പക്ഷേ ഇത്രയും കാലം യുഎസിനെ പറ്റിക്കുക ആയിരുന്നു, അതു ഞാൻ പൊളിച്ചടുക്കിയെന്ന് ട്രംപ് Business News
കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത്തിനു നേരെയും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. യുക്രെയ്നിൽനിന്നും 1,400 കിലോമീറ്റർ അകലെയുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്വന്തമായി നിർമിച്ച ക്രൂസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു യുക്രെയ്ൻ അവകാശപ്പെട്ടത്.
JUST IN
2 MINUTES AGO മോസ്കോയിൽ ഡ്രോൺ ആക്രമണം: 7 എണ്ണം വെടിവച്ചിട്ടു, വിമാനത്താവളങ്ങൾ അടച്ചു Latest News
37 MINUTES AGO Live ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം Latest News
1 HOUR 2 MINUTES AGO Live കരുവന്നൂരിൽ സിപിഎമ്മിന് സമ്പൂർണ ജയം; ഭരണസമിതി തിരഞ്ഞെടുപ്പ് 10 വർഷത്തിന് ശേഷം Latest News
VIEW MORE
English Summary:
Moscow drone attack: A Moscow drone attack prompted the temporary closure of four city airports on Sunday after air defense systems were activated. City officials confirmed that seven drones were shot down, with no reported damage from the incident.