തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ മെച്ചപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഇത്തവണയും ഉണ്ടാകും. മുൻവർഷങ്ങളിലേതു പോലെ ഭംഗിയായി പൊങ്കാല നടക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണയും വലിയ തിരക്കു പ്രതീക്ഷിക്കുന്നതിനാൽ പൊലീസിന്റെ ഭാഗത്ത് നിന്നു ജാഗ്രത വേണം. പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണം. ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും മികച്ച രീതിയിൽ ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. സുരക്ഷയ്ക്കായി 4 സോണുകളിലായി 5,855 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിൽ ഏറെയും വനിതാ പൊലീസുകാരാണ്. ഡ്രോണുകളുടെ നിരീക്ഷണമുണ്ടാകും.
യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി 700 പ്രത്യേക ബസുകളും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും ഓടിക്കും. ചെറിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ചെയിൻ സർവീസുമുണ്ടാകും. റെയിൽവേ പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
നാളെ മുതൽ മാർച്ച് 4 വരെ മെഡിക്കൽ ടീമുകൾ ക്ഷേത്രപരിസരത്തു പ്രവർത്തിക്കും. 10 ആംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രിഷ്യന്റെ സേവനം ഉണ്ടാകും. കോർപറേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് 2,610 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ വി.എൻ. വാസവൻ, വി.ശിവൻകുട്ടി, മേയർ വി.വി. രാജേഷ്, ജില്ലാ കലക്ടർ അനുകുമാരി, സബ് കലക്ടർ ഒ.വി. ആൽഫ്രഡ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നടൻ മോഹൻലാലിന് നാളെ അംബ പുരസ്കാരം സമ്മാനിക്കും ADVERTISEMENT Go AD-FREE
തിരുവനന്തപുരം∙ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് നടക്കും. പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുളള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. നാളെ രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ അംബ പുരസ്കാരം ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് നാളെ വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 3ന് രാവിലെ 9.45ന് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം. ഉത്സവദിനങ്ങളിൽ അംബ, അംബാലിക സ്റ്റേജുകളിൽ പുരാണ പാരായണവും വിവിധ ക്ഷേത്രകലകളും അരങ്ങേറും. English Summary:
Attukal Pongala preparations are being enhanced by the Kerala government, with Chief Minister Pinarayi Vijayan emphasizing coordinated efforts across departments. Significant security arrangements and improved facilities are being put in place to ensure a smooth and safe festival for devotees. |
|