search

മനേജ്മെന്റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു

LHC0088 3 hour(s) ago views 841
  



ബെംഗളൂരൂ ∙ ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ. ജെ. ഫിലിപ്പ് (90) അന്തരിച്ചു. സംസ്കാരം പിന്നീട് ബെംഗളൂരൂവിൽ. ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നു. ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME) മനേജ്മെന്റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്റർനാഷണൽ സ്കൂൾ (കേരളം) എന്നിവയുടെ സ്ഥാപകനാണ്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936 ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2009), ദ് ഹിന്ദു ഗ്രൂപ്പിന്റെ “ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്“ അവാർഡ് (2017), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലെൻസ് അവാർഡ് (2019), ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2024) എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീബ ആന്റണി (യുഎസ്), അനിൻ ജെ.ഫിലിപ് (പ്രസിഡന്റ് സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്), പരേതയായ മരിയ ഫിലിപ്. English Summary:
Renowned management expert and founder of XIME, Chevalier Prof. J. Philip, has passed away in Bengaluru. Learn about the life, achievements, and legacy of the former IIM Bangalore director from Alappuzha.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163607