തിരുവനന്തപുരം∙ ഡിഎ കുടിശിക അനുവദിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാട്‌സാപ് സന്ദേശം അയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരെ പേര് പറഞ്ഞ് അഭിസംബോധന ചെയ്താണ് സന്ദേശം വന്നിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സര്‍ക്കാര്‍ പൂര്‍ണമായും അനുവദിച്ചിരിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3% ഡിഎയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ‘‘സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ? ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ് വാക്ക്–മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നതിങ്ങനെ.
What you should read next
live ‘പ്രകോപിതരാകാതെ കാര്യങ്ങൾ വിവരിക്കണം’; തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് Latest News
മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം അയച്ചതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തി. സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കുന്ന സന്ദേശം ചട്ടലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നത് സൗജന്യ കിറ്റ് മാതൃകയിലെ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്തിപരമായി നല്‍കിയിരിക്കുന്ന സന്ദേശം അല്‍പ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫര്‍ഖാനും ജനറല്‍ സെക്രട്ടറി എ.പി.സുനിലും പറഞ്ഞു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സ്പാര്‍ക്കിന് നല്‍കിയിട്ടുള്ള വ്യക്തിഗത ഫോണ്‍ നമ്പര്‍, പേര്, മറ്റു വിവരങ്ങള്‍ എന്നിവ അവരുടെ അനുമതി കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തികച്ചും ചട്ടവിരുദ്ധമാണ്. സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനായി മേലുദ്യോഗസ്ഥര്‍ക്കും വേതന നിര്‍ണയ വിതരണ മേലധികാരികള്‍ക്കും ഫിനാന്‍സ് വകുപ്പിലെ സ്പാര്‍ക്ക് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനും പിഎം യുവിനും മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ വിവരങ്ങള്‍ എവിടെനിന്നും കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ADVERTISEMENT Go AD-FREE
സ്പ്രിംക്ലര്‍ മാതൃകയില്‍ ധനകാര്യവകുപ്പിന്റെ പോട്ടലായ സ്പാര്‍ക്കിലും അഴിമതി നടക്കുന്നു എന്നതിന്റെ തെളിവാണിത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ നഗ്‌നമായ ലംഘനം കൂടിയാണ് ഈ നടപടി. സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജീവനക്കാരെ സ്വാധീനിക്കാന്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് മുഖേന നല്‍കിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രി പദവിയുടെ നഗ്‌നമായ ദുരുപയോഗമാണ്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു
JUST IN
48 SECONDS AGO ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശം; സ്പാര്‍ക്കിലെ ഡേറ്റ ചോര്‍ത്തിയെന്ന് സംഘടന Latest News
56 MINUTES AGO കൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടേ മൃതദേഹം വേളി കടലിൽ; കൊലപാതകമോയെന്ന് പരിശോധിക്കുന്നു Thiruvananthapuram
56 MINUTES AGO \“താഴത്തില്ലെന്ന്\“ ട്രംപ്, യുദ്ധം തുടരാൻ \“പ്ലാൻ ബി\“, സെക്ഷൻ 122 ; ചൈനയെ കുരുക്കിയ വകുപ്പുകളും ഒരുങ്ങുന്നു Economy
VIEW MORE
English Summary:
CM\“s DA Message to Employees: CM Pinarayi Vijayan\“s DA message to employees via WhatsApp sparks a major controversy. The NGO Association alleges a massive data leak from the SPARK portal, calling it a cheap political drama and demanding an investigation.