search

‘കൈ’വിട്ടു, രശ്മി ഇനി ബിജെപിയിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി?

deltin33 1 hour(s) ago views 454
  



തിരുവനന്തപുരം∙ മഹിളാ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആര്‍.രശ്മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്.  
What you should read next

  • ഭീഷണി ഒത്തില്ല! കയ്യും കാലും തല്ലി ഒടിക്കുമെന്ന് ദേവികുളം എംഎൽഎ; നിയമം നോക്കുമെന്ന് വനിതാ തഹസിൽദാർ Latest News
      

         
    •   
         
    •   
        
       


സിപിഎം വിട്ട് കോണ്‍ഗ്രസിനൊപ്പം എത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിയോജിച്ചാണ് രശ്മി പാര്‍ട്ടി വിട്ടതെന്നാണു സൂചന. 2021ല്‍ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വച്ചു.  

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
Just in
JUST IN


  • 1 MINUTE AGO   ‘കൈ’വിട്ടു, രശ്മി ഇനി ബിജെപിയിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി? Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഡിഎ സന്ദേശം; സ്പാര്‍ക്കിലെ ഡേറ്റ ചോര്‍ത്തിയെന്ന് സംഘടന Latest News
      

         
    •   
         
    •   
        
       

  • 1 HOUR AGO   കൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടേ മൃതദേഹം വേളി കടലിൽ; കൊലപാതകമോയെന്ന് പരിശോധിക്കുന്നു Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Former Mahila Congress leader Joins BJP : Quitting the Congress party after disagreements over the Kottarakkara constituency candidacy. The former UDF candidate\“s move to the NDA follows unfulfilled demands placed before the Congress leadership.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
474597