search

ഭീഷണി ഒത്തില്ല! കയ്യും കാലും തല്ലി ഒടിക്കുമെന്ന് ദേവികുളം എംഎൽഎ; നിയമം നോക്കുമെന്ന് വനിതാ തഹസിൽദാർ

LHC0088 2 hour(s) ago views 141
  



മൂന്നാർ∙ കയ്യും കാലും തല്ലി ഒടിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ.രാജ. കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. മൂന്നാർ സ്പെഷൽ തഹസിൽദാർ സി.വി.ഗായത്രിയെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.  

റവന്യു ഉദ്യോഗസ്ഥർ അടിമേടിക്കുമെന്ന് എംഎൽഎ സംസാരത്തിനിടെ ഭീഷണിപ്പെടുത്തുന്നുണ്ട്. നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്ന് എംഎൽഎ ഫോൺ സന്ദേശത്തിൽ പറയുന്നു. നിയമപരമായ കാര്യങ്ങളേ തനിക്കു ചെയ്യാൻ കഴിയൂ എന്നായിരുന്നു തഹസിൽദാറിന്റെ മറുപടി.
What you should read next

  • എം.വി.ഗോവിന്ദൻ പ്രസംഗിച്ചപ്പോൾ കസേരകൾ ശൂന്യം, ജാഥ ‘ഏശിയില്ല’: സിപിഐ വിമര്‍ശനം Latest News
      

         
    •   
         
    •   
        
       


∙ സംഭാഷണത്തിലെ ചില വാചകങ്ങൾ

എംഎൽഎ: ഒരു മാസമായി ഉയർന്ന കെട്ടിടങ്ങൾ നിങ്ങൾ നോക്കിയിട്ടില്ല ADVERTISEMENT Go AD-FREE

ഉദ്യോഗസ്ഥ: എനിക്ക് ഇവിടെ ആരെയും പരിചയമില്ല. എനിക്ക് രാഷ്ട്രീയവുമില്ല

എംഎൽഎ: നിങ്ങളെയല്ല പറഞ്ഞത്, കീഴിലുള്ള ഉദ്യോഗസ്ഥരെയാണ്. അവരോട് പറയണം മര്യാദയ്ക്ക് നടന്നില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കും, ചിലർ പണം വാങ്ങി.

ഉദ്യോഗസ്ഥ: ആരാണ് പണം വാങ്ങിയതെന്ന് വ്യക്തമായി പറയൂ, ഞാൻ കലക്ടർക്ക് റിപ്പോർട്ട് ചെയ്യാം.

എംഎൽഎ: കെട്ടിടം പൊളിക്കുമെന്ന് പറയാൻ അവരാരാ. ഇങ്ങ് പോര് പൊളിക്കാൻ. ശരിയായ നടപടിയല്ല . ADVERTISEMENT Go AD-FREE

ഉദ്യോഗസ്ഥ: ശരിയായ നടപടിയാണ്. പുറമ്പോക്ക് കയ്യേറിയാൽ തടയും.

എംഎൽഎ: ചില സ്ഥലങ്ങളിൽ മാത്രമാണ് നിങ്ങൾ പരിശോധിക്കുന്നത്. കാശുവാങ്ങിയാണ് ചെയ്യുന്നത്.

ഉദ്യോഗസ്ഥ: പുറംപോക്ക് കയ്യേറുന്നവരാണ് കാശുകൊടുക്കുന്നത്. ആരാണ് കാശുകൊടുത്തതെന്നു പറയൂ. ശരിയല്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല.  

എംഎൽഎ: സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ട് ആരും കെട്ടിടം പണിതിട്ടില്ല. ADVERTISEMENT GO AD-FREE

ഉദ്യോഗസ്ഥ: പണിതിട്ടുണ്ട്. ഫോട്ടോസ് എന്റെ കയ്യിലുണ്ട്. നിയമപരമായി ഞാൻ കാര്യങ്ങൾ ചെയ്യും.

(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം advraja.official എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്)
JUST IN


  • 21 SECONDS AGO   ഭീഷണി ഒത്തില്ല! കയ്യും കാലും തല്ലി ഒടിക്കുമെന്ന് ദേവികുളം എംഎൽഎ; നിയമം നോക്കുമെന്ന് വനിതാ തഹസിൽദാർ Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   ഒരു വയസ്സുവരെ കുഞ്ഞുങ്ങൾക്ക് തേൻ കൊടുക്കരുത്, ഒരു തുള്ളി പോലും; ഗുരുതര നാഡീരോഗം വന്നേക്കാം; ഇത് ഭീകരർ ഉപയോഗിച്ച ജൈവായുധം! Life +
      

         
    •   
         
    •   
        
       

  • 53 MINUTES AGO   ഗെയിം നൽകി വലയിലാക്കി, പീഡിപ്പിച്ചത് 33 കുട്ടികളെ; എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
MLA threatens Tahsildar: Devikulam MLA A.Raja threatens Tahsildar C.V. Gayathri in a phone call, warning he will “break the hands and legs“ of revenue officials over a land encroachment eviction in Munnar. Despite the threat, the Tahsildar maintained she can only proceed according to the law and will not be intimidated.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163514