search

എം.വി.ഗോവിന്ദൻ പ്രസംഗിച്ചപ്പോൾ കസേരകൾ ശൂന്യം, ജാഥ ‘ഏശിയില്ല’: സിപിഐ വിമര്‍ശനം

cy520520 3 hour(s) ago views 990
  



തിരുവനന്തപുരം ∙ എൽഡിഎഫ് ജാഥകൾ പൊതുസമൂഹത്തിൽ ഇളക്കമുണ്ടാക്കിയില്ലെന്നു സിപിഐയിൽ വിലയിരുത്തൽ. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു ശേഷം എൽഡിഎഫ് പ്രവർത്തകരിൽ ഉണർവുണ്ടാക്കാൻ ജാഥകൾ സഹായിച്ചെന്നും പാർട്ടി സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങൾ അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള മുന്നണിയുടെ സംസ്ഥാനതല പരിപാടി എന്ന തരത്തിലുള്ള ശ്രദ്ധ ജാഥയ്ക്കു ലഭിച്ചില്ല. മാധ്യമങ്ങളും വേണ്ടവിധം ഗൗനിച്ചില്ല. പല സ്വീകരണ യോഗങ്ങളിലും ജാഥ വൈകിയാണ് എത്തിച്ചേർന്നത്. അതിനു ശേഷം ജാഥാ ക്യാപ്റ്റന്മാർ പ്രസംഗിച്ചതു വൈകിയുമാണ്. അപ്പോഴേക്കും പലയിടത്തും കസേരകൾ ഒഴിഞ്ഞു.
What you should read next

  • പ്രതിരോധം ഫലിക്കുന്നില്ല; നികേഷ്‌കുമാറിനെതിരെ പടയൊരുക്കം, സിപിഎം സൈബർ സംഘത്തിൽ ഭിന്നത രൂക്ഷം Latest News
      

         
    •   
         
    •   
        
       


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസംഗ സമയത്തു പോലും ഇതായിരുന്നു സ്ഥിതി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച ജാഥയിൽ സിപിഐയുടെ പ്രവർത്തകരുടെ മികച്ച പങ്കാളിത്തമുണ്ടായെങ്കിലും പൊതുശ്രദ്ധയിലേക്കു കാര്യമായി വന്നില്ല. എൽഡിഎഫിനു പുറത്തുള്ള വിഭാഗങ്ങൾ ജാഥകളെ ഗൗനിച്ചില്ലെന്നതു ഗൗരവത്തോടെ കാണണമെന്ന വികാരമാണ് യോഗത്തിൽ ഉണ്ടായത്.

കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ.മാണി നയിച്ച ജാഥയിൽ ക്യാപ്റ്റൻ എന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിച്ചെന്ന് ജാഥാംഗമായ പി.പി.സുനീർ റിപ്പോർട്ട് ചെയ്തു. കുറച്ചുസമയം മാത്രം പ്രസംഗിക്കുന്നതിലും മറ്റുള്ളവർക്കും അവസരം നൽകുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. മൂന്നിനു പകരം സംസ്ഥാനതലത്തിൽ ഒരു ജാഥ മതിയായിരുന്നു എന്ന അഭിപ്രായവും യോഗത്തിലുണ്ടായി. ADVERTISEMENT Go AD-FREE
Just in
JUST IN


  • 2 MINUTES AGO   എം.വി.ഗോവിന്ദൻ പ്രസംഗിച്ചപ്പോൾ കസേരകൾ ശൂന്യം, ജാഥ ‘ഏശിയില്ല’: സിപിഐ വിമര്‍ശനം Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   ഇവിടെ എവിടെയാ രേഖകളിൽ പറയുന്ന ആ വീട്? ഇതിനെയാണോ നമ്മൾ വീട് എന്ന് പറയുന്നത് ? Thrissur
      

         
    •   
         
    •   
        
       

  • 22 MINUTES AGO   മറൈൻഡ്രൈവിൽ നിന്ന് അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ 10 വയസ്സുകാരനെ കോഴിക്കോട് നിന്നു കണ്ടെത്തി Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPI Criticism on LDF March: CPI\“s criticism of the LDF\“s march reveals the campaign was deemed \“ineffective\“ in gaining public attention, with leaders like M.V. Govindan speaking to empty chairs. Despite this public failure, the party acknowledged the marches successfully re-energised the LDF\“s own workers after recent election setbacks.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161035