കോഴിക്കോട് ∙ കുന്നമംഗലം താഴെ പടനിലത്ത് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ കൊടുവള്ളി മാനിപുരം കാവിൽ സ്വദേശി സാജിദ്(46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. നരിക്കുനി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും പാണാട്ട് ഭാഗത്തേക്ക് മത്സ്യവുമായി പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു.
തുടർന്ന് നാട്ടുകാരും പൊലീസും ഫയർ യൂണിറ്റും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. English Summary:
A fatal road accident occurred in Kozhikode where a bus and a pickup van collided, resulting in the death of the pickup van driver. The accident, which happened on Friday morning, involved a bus traveling towards Narikunni and a pickup van carrying fish to Panatt. |
|