വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെന്നല്ല, ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന വിധം മികവുകളോടെ തിളങ്ങുകയാണ് ഇപ്പോൾ കേരളത്തിലെ സ്കൂളുകൾ. മികച്ച പഠനാന്തരീക്ഷം, ആധുനിക പഠനോപകരണങ്ങൾ, ഹൈടെക് ക്ലാസ് മുറികൾ എന്നിങ്ങനെ നീളുന്നു മികവുകൾ. പഠിക്കാൻ എളുപ്പം, പഠിപ്പിക്കാനും. ക്ലാസ് എടുക്കാൻ അധ്യാപകർക്കും ക്ലാസിലെത്താൻ കുട്ടികൾക്കും ആവേശം, ഉത്സാഹം.
ഇതിനെല്ലാം പിന്തുണയായത് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുന്നു. നമ്മുടെ കേരളത്തിലെ സ്കൂളുകളിൽ ലിഫ്റ്റ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എ.സി ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടു ഗവൺമെന്റുകളും 10,000 കോടി രൂപയാണ് ആധുനികനിലവാരമുള്ള സ്കൂൾ മന്ദിരങ്ങൾ നിർമിക്കാൻ ചെലവഴിച്ചത്.
45,000 ക്ലാസ് മുറികൾ സ്മാർട്ടാക്കി. അധ്യാപകർക്കും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും എഐ, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നൽകി. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ലിഫ്റ്റും എ.സിയും സ്ഥാപിച്ചു. ADVERTISEMENT Go AD-FREE
ഇതൊന്നും ആർഭാടമല്ല. മികച്ച നിലവാരമുള്ളതും സൗഹൃദവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ചെയ്യുന്നത്. ആധുനികലോകത്തിന് അനുയോജ്യമായവിധം നമ്മുടെ സ്കൂളുകളെ മാറ്റി. കെട്ടിടങ്ങളെല്ലാം സുരക്ഷിതവും ആകർഷകവുമായി.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓരോ നിയോജകമണ്ഡലത്തിലും വികസനം. കുട്ടികൾക്ക് നല്ല സൗകര്യം ഇതുവഴി ലഭിച്ചതായി മാത്രം കാണേണ്ടതില്ല, ഈ വികസനപ്രവർത്തനങ്ങളിലൂടെ സാമൂഹികരംഗത്ത് സാമ്പത്തിക ക്രയവിക്രയങ്ങളാണ് നടന്നത്. കിഫ്ബി ഫണ്ട് ഏറ്റവുമധികം ഉപയോഗിച്ചത് പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിലാണെന്നും മന്ത്രി പറഞ്ഞു.
പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് വലിയ ശ്രദ്ധയും കാർക്കശ്യവും പുലർത്തി. ഇത് നിർമാണ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉറപ്പാക്കാൻ സഹായിച്ചു. കൃത്യമായി പണംകൊടുക്കുന്നതിനാൽ നല്ല കരാറുകാരുമെത്തി. സ്കൂളിൽ കുട്ടികൾക്ക് പഠനത്തിനൊപ്പം സ്വയംതൊഴിൽ പരിശീലനവും നൽകുന്നുണ്ട് എന്നതും പ്രത്യേകതയാണ്. ഇതു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കും. പഠനത്തിനൊപ്പം തൊഴിൽ വൈദഗ്ധ്യവും ലഭിക്കുന്നത് ജീവിതത്തിന് കരുത്താകും. ADVERTISEMENT Go AD-FREE
കൃഷി, എംബ്രോയ്ഡറി, തയ്യൽ, ഫാഷൻ ഡിസൈനിങ്, പാചകം, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് തുടങ്ങിയവയിലാണ് പരിശീലനം. ക്ലാസുകളിൽ പരമ്പരാഗത ബോർഡിന് പകരം ടച്ച്സ്ക്രീനുകളെത്തി. ഇത് ദൃശ്യമികവോടെ കാര്യങ്ങൾ ഗ്രഹിക്കാനും മനസ്സിലാക്കി പഠിക്കാനും കുട്ടികൾക്ക് സഹായകമായി. കുട്ടികൾക്ക് പഠിക്കാനുള്ള ആവേശവും ആഗ്രഹവുമാണ് ഇതു നൽകുന്നതെന്ന് സ്കൂളുകൾ സാക്ഷ്യപ്പെടുത്തുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity ADVERTISEMENT GO AD-FREE English Summary:
How has Kerala transformed its schools into world-class hubs with KIFBI-funded lifts, AC, AI training, and 45,000 smart classrooms? |