search

കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ

cy520520 3 hour(s) ago views 421
  



കാസർകോട് ∙ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പതിനഞ്ചുകാരൻ ഉൾപ്പെെട 5 പേർക്കെതിരെ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കോഴിക്കടയിലെ ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂർ സ്വദേശിയായ പതിനഞ്ചുകാരൻ, പെൺകുട്ടിയുടെ സഹോദരീ‌ഭർത്താവായ നാൽപ്പത്തിയ‍ഞ്ചുകാരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സഹോദരീഭർത്താവ് രണ്ടുമാസം മുൻപ് അസുഖ ബാധിതനായി മരിച്ചു. ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിൽ പീഡനത്തിരയായതായാണ് പരാതി.  
What you should read next

  • പകൽ ബ്യൂട്ടിപാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹി ‘ഭരിക്കുന്ന’ വനിതാ ഡോൺ പിടിയിൽ Latest News
      

         
    •   
         
    •   
        
       


15 വയസുകാരനായ വിദ്യാർഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുൻപ് ഗൾഫിലേക്ക് കടന്നു. പെൺകുട്ടിയുടെ വീട്ടിൽ കോഴിയിറച്ചി എത്തിച്ചു കൊടുക്കുന്ന നൗഷാദ് കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാർ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ എത്തി പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഒന്നിലേറെപ്പേർ പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് അറിയിച്ചു.
JUST IN


  • 50 SECONDS AGO   കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   15 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കോഴിക്കോട് നല്ലളത്ത് യുവാവ് അറസ്റ്റിൽ Kozhikode
      

         
    •   
         
    •   
        
       

  • 30 MINUTES AGO   വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kasargod Pocso Case: 16-year-old girl residing within the Chandera police station limits was sexually abused. In connection with the incident, the Chandera police have registered a case against 5 individuals, including a 15-year-old boy.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160778