search

എഐ സമ്മിറ്റ് വേദിയിൽ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ – വിഡിയോ

LHC0088 3 hour(s) ago views 1030
  



ന്യൂഡൽഹി ∙ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ചു. പ്രമുഖ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും സിഇഒമാരും സംസാരിക്കുന്നതിനിടെയാണ് വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ എത്തിയത്. ഷർട്ടുകൾ കയ്യിലേന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാർ തുടർന്ന് ഹാളിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.  
What you should read next

  • ഫ്രീയായി തുടങ്ങി കുരുക്കായി മാറുമോ? വിദേശ സെർവറുകളിലേക്ക് പോകുന്ന നമ്മുടെ ചോദ്യങ്ങൾ: എഐയുടെ താക്കോൽ ആരുടെ കൈയിൽ? Life +
      

         
    •   
         
    •   
        
       


പുതിയ വ്യാപാര കരാറിലൂടെ ഇന്ത്യയ്ക്ക് അർഹമായ നേട്ടങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇത് യുഎസിനെ സഹായിക്കാനാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. സമ്മിറ്റിലെ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് രംഗത്തെത്തി. ഭാരതം ഒരു ആഗോള സാങ്കേതിക ശക്തിയായി മാറാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് രാജ്യത്തെ നാണം കെടുത്തുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത് രാഷ്ട്രീയ എതിർപ്പല്ല, മറിച്ച് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.


Absolute shamelessness from Congress!

At a time Bharat is taking strides positioning itself as a global technology powerhouse, Congress is going all out to embarrass the country.

This is not political opposition, this is an attempt at sabotaging India\“s global image.… pic.twitter.com/qxv0KCpkE1— Bhupender Yadav (@byadavbjp) February 20, 2026


കോൺഗ്രസിനെ സംബന്ധിച്ച് എഐ എന്നാൽ ആന്റി ഇന്ത്യ എന്നാണെന്ന് ബിജെപി വക്താവ് നളിൻ കോഹ്ലി പരിഹസിച്ചു. ഐഎൻസി എന്നത് യഥാർഥത്തിൽ എഎൻസി (ആന്റി നാഷണൽ കോൺഗ്രസ്) ആണെന്നും അദ്ദേഹം പറഞ്ഞു.
JUST IN


  • 1 MINUTE AGO   എഐ സമ്മിറ്റ് വേദിയിൽ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ – വിഡിയോ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   Live സുവർണ കേരളം ലോട്ടറി SK-41 ഒന്നാം സമ്മാനം ഒരു കോടി RK 245689 എന്ന നമ്പരിന്: Suvarna Keralam Lottery Results SK-41 Kerala Lottery Results
      

         
    •   
         
    •   
        
       

  • 29 MINUTES AGO   അന്തിമ വോട്ടർപട്ടികയിൽനിന്ന് 9 ലക്ഷം പേർ പുറത്ത്; പേര് പരിശോധിക്കേണ്ടതെങ്ങനെ? Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Youth Congress Stages Shirtless Protest at Delhi AI Summit: Youth Congress workers staged a shirtless protest at the India AI Summit 2026 in New Delhi against the US trade deal, leading to their detention. The incident drew sharp criticism from BJP leaders who accused Congress of embarrassing the nation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163059