search

‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’

LHC0088 3 hour(s) ago views 133
  



കോഴിക്കോട് ∙ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ൽ ഗർഭപാത്രം നീക്കം ചെയ്ത ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക (ഫോർസെപ്സ്) കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി സമാന അനുഭവം നേരിട്ട് മൂന്നു വർഷമായി സമരപാതയിലായ കോഴിക്കോട് സ്വദേശി ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ഉഷ ജോസഫിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഹർഷിന പ്രതിഷേധ സമരം നടത്തി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കിന് ഒരു വിലയുമില്ലെന്നും അൽപം മാന്യത കാണിക്കാൻ ആരോഗ്യമന്ത്രി തയാറാകണമെന്നും ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു.  
What you should read next

  • Live അത് കത്രികയല്ല, വയറിൽ കുടുങ്ങിയാലും പ്രശ്നമില്ലെന്ന് ഡോക്ടർ; തൊഴിലിനോടുള്ള അനാദരവെന്ന് ആരോഗ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


‘‘എന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് സർക്കാരിന്റേത്. ഇത്രയും ദുരിതങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന എനിക്ക് ചികിത്സാ സഹായം നൽ‌കിയിരുന്നെങ്കിൽ ആരോഗ്യ വകുപ്പ് എന്തെങ്കിലും ചെയ്തെന്ന് അവർക്ക് അഭിമാനത്തോടെ പറയാമായിരുന്നു. അല്ലെങ്കിൽ ഞങ്ങൾ ചെയ്തു തരില്ല എന്നു പറയാനുള്ള മാന്യത ആരോഗ്യ മന്ത്രി കാണിക്കേണ്ടിയിരുന്നു. 2017ൽ എനിക്കു നടത്തിയ സർജറിയിൽ ആണോ കത്രിക കുടുങ്ങിയതെന്നാണ് അവർക്ക് സംശയം. അനുഭവിച്ച വ്യക്തി എന്ന നിലക്ക് എനിക്ക് യാതൊരു സംശയവുമില്ല. പൊലീസ് അത് തെളിയിച്ചും കഴിഞ്ഞു.  

ഉഷ ജോസഫിന്റെ കാര്യം ആലോചിക്കുമ്പോൾ സത്യത്തിൽ നല്ല വിഷമമുണ്ട്. ഇതിന് പരിഹാരം ഉണ്ടാകില്ലെന്ന് അനുഭവത്തിലൂടെ വ്യക്തമാണ്. ഇരയോടൊപ്പം എന്ന് തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുക. ആലപ്പുഴയിലെ സർജറി സംബന്ധിച്ച്, കത്രിക ഉള്ളിൽ കിടന്ന് 50 വർഷം ആയാലും ഒന്നും സംഭവിക്കില്ലെന്ന ഒരു ഡോക്ടറുടെ പ്രതികരണം കേട്ടു. ഇത് അനുഭവിച്ച വ്യക്തി എന്ന നിലക്ക് അന്ന് മുതൽ ഞാൻ‌ അനുഭവിച്ച വേദന എന്താണെന്നു വിവരിക്കാൻ സാധിക്കില്ല. അഞ്ചു വർഷത്തോളം അനുഭവിച്ചു.  
What you should read next

  • Live \“നായയെ പോലെ അണയ്ക്കും, നിൽക്കാനും ഇരിക്കാനും വയ്യ; ആരോടും പറയേണ്ടെന്നു ഡോക്ടർ പറഞ്ഞു’ Latest News
      

         
    •   
         
    •   
        
       


എന്റെ വയറ്റിനുള്ളിൽ കിടന്ന ആർട്ടറി ഫോർസെപ്സ് 2022ൽ സർജറി ചെയ്ത് പുറത്തെടുത്ത ശേഷം ഐസിയു വാർഡിൽ കിടക്കുമ്പോൾ മോളെ നീ എങ്ങനെയാണ് ഇത്രയും വർഷം ഇതും പേറി നടന്നത് എന്നാണ് സർജറി ചെയ്ത ഡോക്ടർമാർ ചോദിച്ചത്. 50 വർഷം ശരീരത്തിൽ കത്രിക കിടന്നാലും കുഴപ്പമില്ലെന്നൊക്കെ ഒരു ഡോക്ടർ ചിരിച്ച് ആസ്വദിച്ചു പറയുന്നത് കേൾക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാകില്ല. അവർക്കൊക്കെ അങ്ങനെ പറയാം. കാരണം ഇതിനെതിരെ നടപടി ഉണ്ടാകില്ല എന്നുള്ള ഉറപ്പാണ് അവർക്കുള്ളത്. 50 അല്ല 500 വർഷം ഇങ്ങനെ കത്രിക കിടന്നാലും ഒരു പ്രശ്നവുമില്ല.’’ – ഹർഷിന പറഞ്ഞു. ADVERTISEMENT Go AD-FREE
Just in
JUST IN


  • 4 MINUTES AGO   ‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’ Latest News
      

         
    •   
         
    •   
        
       

  • 34 MINUTES AGO   ഈ ആനകൾ ഇടയില്ല, എഴുന്നള്ളത്തിന് നാലു പേർക്ക് ഇവയുടെ പുറത്ത് കയറാം, ചെവികൾ, തുമ്പിക്കൈ, വാൽ ചലിക്കും Alappuzha
      

         
    •   
         
    •   
        
       

  • 52 MINUTES AGO   പകൽ ബ്യൂട്ടിപാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹി ഭരിക്കുന്ന വനിതാ ഡോൺ പിടിയിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Harshina\“s Protest: Medical negligence in Kerala is highlighted as Harshina criticizes Health Minister Veena George, stating the minister\“s word has “no value.“ She expressed solidarity with another victim, Usha Joseph, and described her own five-year-long ordeal with scissors left in her abdomen after surgery.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163032