കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ പഠിക്കുന്ന വിദ്യാർഥിയുടെ ടാബ് മോഷ്ടിച്ച പ്രതി പിടിയിൽ. രാമനാട്ടുകര സ്വദേശി ചെറായിയിൽ വീട്ടിൽ ജനിഫർ ലുക്ക് ജോണിനെ (36) ആണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടികൂടിയത്. ഈ മാസം 13ന് വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശനകവാടത്തിന്റെ വശത്തുള്ള ഇരിപ്പിടത്തിൽ നിന്നാണ് എംബിബിഎസ് വിദ്യാർഥിയായ ബേസിൻ ജോണിന്റെ ടാബ് കാണാതായത്.
തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാമനാട്ടുകരയിൽ വച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അരുൺ, ഭവിത, മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ബിജുവിന്റെ ക്രൈം സ്ക്വാഡ് അംഗങ്ങളായ റഷീദ്, വിഷ് ലാൽ, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. English Summary:
Kozhikode tablet theft at the Medical College Hospital has resulted in a swift arrest after police used CCTV footage to identify the culprit. The accused, a native of Ramanattukara, was taken into custody by a team from the Medical College Police Station. |
|