കൊച്ചി∙ ‘ദ് കേരള സ്റ്റോറി 2’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണു ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് സെൻസർ ബോർഡിനും ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈന്‍ പിക്ചേഴ്സിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.
ചിത്രത്തിലെ ചില രംഗങ്ങൾ ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികളെ സമീപിച്ചെങ്കിലും ഈ മാസം 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ച സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നതെന്നു ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. തെറ്റായ വിവരങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരുന്നതെന്നു നിർമാതാക്കൾ തന്നെ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നെന്ന് ഹർജിയിൽ പരാമർശിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ പുറത്തു വന്ന ട്രെയ്‍ലറിൽ തെറ്റായ രീതിയിലാണു കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
What you should read next
‘ദ് കേരള സ്റ്റോറി’: നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു; സത്യത്തിനായി ഒന്നിക്കണമെന്ന് മുഖ്യമന്ത്രി Latest News
കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള 3 സ്ത്രീകളുടെ കാര്യം പറയുന്നുണ്ടെങ്കിലും ‘ദ് കേരള സ്റ്റോറി’ എന്നാണ് ടൈറ്റിൽ. എന്നു മാത്രമല്ല, വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാവാനും സമാധാനാന്തരീക്ഷം തകരാനും ചിത്രം കാരണമായേക്കാം. ചിത്രത്തിലെ പ്രശ്നങ്ങൾ തിരുത്താൻ പറയേണ്ടിയിരുന്ന സെൻസർ ബോർഡ് തന്നെ അതിന് അനുമതി നൽകുകയാണ് ചെയ്തത്. അടുത്തിടെ ഇറങ്ങിയ സിനിമയിൽ ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് ജാനകി എന്ന് പേരിട്ടത് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് പേരു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ സെൻസർ ബോർഡാണ് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സംസ്ഥാനത്തിനു മേൽ ആരോപിച്ചിട്ടും അത് കാണാത്തതെന്ന് ഹർജിയിൽ പറയുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് സെൻസർ ബോർഡ് ഇടപെട്ട് വിവിധ ചിത്രങ്ങളുടെ പേരുകളും ഉള്ളടക്കങ്ങളും മാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങളും ഹർജിയിൽ പറയുന്നു.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ വിവാദമായിരുന്നു. ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗവുമായി ബന്ധപ്പെട്ട് രൂക്ഷമായ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമിക്കപ്പെട്ടതാണ് ‘ദ് കേരള സ്റ്റോറി’ എന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ADVERTISEMENT Go AD-FREE
വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ ലാക്കാക്കിക്കൊണ്ടുള്ള സിനിമയാണ് കേരള സ്റ്റോറിയെന്നും എത്ര സ്റ്റോറി ഇറങ്ങിയാലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന സിനിമയായിരുന്നു ഒന്നാം ഭാഗത്തിലുണ്ടായിരുന്നത്. ഇതു ജനം തള്ളിപ്പറഞ്ഞതാണ്. രണ്ടാം ഭാഗവും ജനം തള്ളിക്കളയും. യഥാർഥ കേരളസ്റ്റോറി ഇടതുസർക്കാരിന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തി ഉടൻ പ്രദർശിപ്പിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO സ്പിന്നർമാരെ എങ്ങനെ നേരിടും? സഞ്ജു ബെഞ്ചിൽ ഉണ്ട്, പക്ഷേ...; പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ Cricket
2 MINUTES AGO സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോൺ; നിലപാട് കടുപ്പിച്ച് സർക്കാർ Latest News
4 MINUTES AGO ഓഹരി വിപണിയിൽ കരുത്തറിയിച്ച് കേരളവും; വനിതാ നിക്ഷേപകരുടെ എണ്ണത്തിലും വൻ വർധന Stock Market
VIEW MORE
English Summary:
\“The Kerala Story 2\“ Sparks New Controversy: The Kerala Story 2 petition filed in the High Court seeks to cancel the film\“s censor certificate, arguing its title and trailer negatively portray the state of Kerala. The plea highlights concerns over potential religious discord and criticizes the Censor Board\“s approval of the controversial movie.