കോഴിക്കോട്∙ പിണറായി സർക്കാറിന്റെ ഒബിസി വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഒബിസി മോർച്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പിന്നോക്ക വികസന കോർപ്പറേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എം.പ്രേമൻ ധർണ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴിൽ പരമായി പിന്നോക്കം നിൽക്കുന്ന ഇരുന്നൂറിൽ പരം ഒബിസി വിഭാഗങ്ങൾക്ക് നൽക്കേണ്ട സംവരണം മതങ്ങൾക്ക് വീതം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് എം.പ്രേമൻ ആവശ്യപ്പെട്ടു. മതങ്ങളിലെ മേൽപറഞ്ഞ ഗണത്തിൽ വരുന്ന പാവപ്പെട്ടവർക്ക് മാത്രമേ സംവരണം നൽകാൻ പാടുള്ളുവെന്ന മാനദണ്ഡം പാലിക്കാൻ സർക്കാർ തയാറാവണം. ന്യൂനപക്ഷ സംവരണമടക്കം രണ്ട് സംവരണം ഈ മതങ്ങളിലുള്ളവർ വാങ്ങുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. m
ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി. ഒഇസി വിഭാഗങ്ങൾക്ക് 2025ൽ നൽകേണ്ട കുടിശിക വിതരണം ചെയ്യാൻ അനുവദിച്ച 240 കോടി രൂപ ഉടൻ വിതരണം നടത്താൻ സർക്കാർ തയാറാവണമെന്ന് കെ.ഷൈബു ആവശ്യപ്പെട്ടു. ഒബിസി മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് പി.എം.ശ്യാം പ്രസാദ് അധ്യക്ഷനായി. ബിജെപി സംസ്ഥാന സമിതി അംഗം ബി.കെ.പ്രേമൻ, ഒബിസി മോർച്ച സംസ്ഥാന ഐടി കൺവീനർ പ്രബീഷ് മാറാട്, സംസ്ഥാന കമ്മിറ്റി അംഗം സഞ്ജയൻ, റൂറൽ ജില്ലാ പ്രസിഡന്റ് കെ.പി.ചന്ദ്രൻ, നോർത്ത് ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, അരുൺകുമാർ കാളക്കണ്ടി, കരുണാകരൻ മാറാട്, ബിജെപി സൗത്ത് മണ്ഡലം പ്രസിഡന്റ് പി.രതീഷ്, ബേപ്പൂർ മണ്ഡലം പ്രസിഡന്റ് സാബുലാൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.പ്രജോഷ്, കെ.സി.രാജൻ, ബൈജു തിരുവമ്പാടി, ബൈജു പയ്യോളി, അഭിൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. English Summary:
OBC reservation in Kerala became the focal point of a protest as the OBC Morcha accused the Pinarayi government of neglecting the community by apportioning reservations among religions. Led by state president M. Preman in Kozhikode, the protest demanded that reservations be provided based on backwardness, not faith, and called for the disbursal of OEC arrears. |