ഇണനാഗങ്ങൾ ഇഴപിരിഞ്ഞുകിടക്കുന്ന വലിയ സർപ്പക്കളം, അതിൽ പ്രണയത്താൽ മുറിവേറ്റ രണ്ടു സ്ത്രീകളുടെ കഥ. അരങ്ങിലല്ല, കാണികൾക്കു നടുവിലാണ് ഈ നാടകം. ലോകധർമി തിയറ്ററിന്റെ ‘ആഗ്ലെയും ക്ലിയോപാട്രയും’ എന്ന ഏകാംഗ നാടകം കാഴ്ചയുടെ ഒട്ടേറെ വിസ്മയങ്ങളുമായാണ് ഡൽഹിയിലേക്ക് എത്തിയത്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി ബഹുമുഖ് ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിച്ചു.
ലിത്വാനിയയിലെ നാടോടിക്കഥയിൽ നിന്നാണ് ആഗ്ലെയും അവളെ പ്രണയിച്ച സിൽവിനാസ് എന്ന നാഗരാജാവും എത്തുന്നത്. ക്ലിയോപാട്ര ഷെയ്ക്സ്പിയറുടെ പ്രണയനായിക തന്നെ. ഈ കഥാപാത്രങ്ങളെ ഒരുമിച്ചു ചേർത്താണു പ്രശസ്ത നാടക കലാകാരൻ ചന്ദ്രദാസൻ രചനയും സംവിധാനവും രൂപകൽപനയും നിർവഹിച്ച നാടകം അരങ്ങിലെത്തിയത്. രണ്ടു കഥകളിലേക്കും മുഴുവനായി കടക്കാതെ, വിരഹം നേരിടുന്ന ആഗ്ലെയുടെയും ക്ലിയോപാട്രയുടെയും ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളാണ് അവതരിപ്പിക്കുന്നത്. ക്ലിയോപാട്ര, ആഗ്ലെ, സിൽവിനാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എം.കെ.ആര്യയാണ്. ഒപ്പം കഥാ പശ്ചാത്തലത്തിന്റെ ആഖ്യാനവും നടത്തുന്നുണ്ട്. കഴിഞ്ഞ 3 വർഷമായി ലോകധർമിയുടെ നാടകപ്രവർത്തനങ്ങളിൽ സജീവമാണ്.
‘വിഭിന്ന സ്വഭാവങ്ങളുള്ള മൂന്നു കഥാപാത്രങ്ങളിലേക്ക് അടിക്കടിയുള്ള ഭാവമാറ്റം വെല്ലുവിളിയാണ്. ക്ലിയോപാട്രയുടെ പതിവ് പ്രണയഭാവത്തിനപ്പുറം അവരുടെ രാഷ്ട്രീയ പ്രാധാന്യമാണ് ഇതിൽ ഉൾക്കൊണ്ടത്. അതിൽ നിന്ന് ആഗ്ലെയിലേക്ക് എത്തുമ്പോൾ ശാന്തഭാവമാണ്. സിൽവിനാസിലേക്ക് എത്തുമ്പോൾ തീർത്തും മറ്റൊരു ഭാവവുമാണ്’– ആര്യ പറഞ്ഞു. ഇതേ കഥാപാത്രങ്ങളായി മാറുന്ന ആര്യയുടെ അഞ്ചാമത്തെ വേദിയാണ് ഡൽഹിയിലൊരുങ്ങുന്നത്. സലിം നായർ ചിട്ടപ്പെടുത്തിയ ‘ആൻ എലജി ഓഫ് ടു ക്വീൻസ്’ എന്ന ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന ഇന്ത്യൻ– പാശ്ചാത്യ സംഗീതവും 65 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിനൊപ്പമുണ്ട്. അവതരണത്തിനിടെ മനസ്സിൽ പതിയുന്ന ദൃശ്യങ്ങൾ കാർത്തിക വേണുഗോപാൽ, അഭിജിത് ജി.അരുൺ എന്നിവർ തത്സമയം ക്യാൻവാസിലേക്കു പകർത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
‘രണ്ടുതരം പ്രണയങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുക എന്നതാണ് ഈ കഥാപാത്രങ്ങളെ ഒരുമിപ്പിച്ചതിലൂടെ ലക്ഷ്യമിട്ടത്. ആഗ്ലെയുടെയും ക്ലിയോപാട്രയുടെയും ജീവിതത്തിലെ സർപ്പ സാന്നിധ്യം ശ്രദ്ധേയമാണ്. നൈൽ നദിയിലെ വിഷ സർപ്പത്തിന്റെ ദംശനമേറ്റു ക്ലിയോപാട്ര മരിക്കുന്നു. അതേസമയം, നാഗരാജാവും പ്രിയതമനുമായിരുന്ന സിൽവിനാസിന്റെ വിയോഗത്തിൽ മനംനൊന്ത് കടൽക്കരയിൽ ദേവദാരു വൃക്ഷമായി ആഗ്ലെ മാറുന്നു. ക്ലിയോപാട്ര ശരീരത്തെ പ്രണയത്തിന്റെ ആയുധമാക്കിയപ്പോൾ ആഗ്ലെയ്ക്കു പ്രണയം അതിജീവനത്തിനുള്ള പിടിവള്ളിയായിരുന്നു. പരമ്പരാഗത കേരളീയ ശൈലിയിൽ വരച്ച സർപ്പക്കളത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം അവതരിപ്പിക്കുന്നത്’– ചന്ദ്രദാസൻ പറഞ്ഞു.
ഇംഗ്ലിഷും മലയാളവും ഇടകലർത്തിയാണ് നാടകാവതരണം. ആദ്യ അവതരണ ലിത്വാനിയയിൽ തന്നെയായിരുന്നു. ലിത്വാനിയൻ നടി ലീനയാണ് അന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊളംബോ, പുണെ തുടങ്ങിയ സ്ഥലങ്ങളിലെ രാജ്യാന്തര നാടകോത്സവങ്ങളിലും കൊച്ചിയിൽ 3 വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്തു നടി പൂജ മോഹൻരാജും ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
- നിർമാണ നിർവഹണം– ഷാജി ജോസഫ്,
- രംഗകല– രാജേഷ് മോഹൻ,
- സർപ്പക്കളം– സന്തോഷ് മുരളി,
- കല, ചമയം– ശോഭ മേനോൻ
- ലൈറ്റ് ഡിസൈൻ– ജോളി ആന്റണി
-
1 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
2 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
3 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
4 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
5 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
6 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
7 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
8 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
-
9 / 9 ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഭാരത് രംഗ് മഹോത്സവിന്റെ ഭാഗമായി എം.കെ. ആര്യ അവതരിപ്പിച്ച ഏകാംഗനാടകം- ആഗ്ലെയും ക്ലിയോപാട്രയും.
English Summary:
Aagle and Cleopatra play, a captivating solo performance by World Dharma Theatre, blends Lithuanian folklore and Shakespearean tragedy, exploring themes of love and heartbreak. This innovative production, presented at Delhi\“s Bharat Rang Mahotsav, features a unique blend of Indian and Western music, live canvas painting, and a powerful portrayal of two tragic heroines. |
|