search

ബോട്ടിലിസം ഏറ്റവും മാരകമായ അവസ്ഥ, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവ..; അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയും അലർജി ഉണ്ടാക്കിയേക്കാം

Chikheang 3 hour(s) ago views 756
  

  

  



ആരോഗ്യകരമല്ലാത്ത ഭക്ഷണം കാരണം ഉണ്ടാകാറുള്ള ഭക്ഷ്യവിഷബാധ പലപ്പോഴും നിസ്സാരമായി കാണാറുണ്ടെങ്കിലും കൃത്യസമയത്തു തിരിച്ചറിഞ്ഞില്ലെങ്കിൽ അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ധർ. ഒരു പ്രത്യേക ഉറവിടത്തിൽ (ഉദാ: ഹോട്ടൽ, സദ്യ, പാർട്ടികൾ) നിന്ന് ഭക്ഷണം കഴിച്ച ഒരുകൂട്ടം ആളുകൾക്ക് ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴാണു സാധാരണയായി ഭക്ഷ്യവിഷബാധ സംശയിക്കുന്നത്.
  

കാരണങ്ങൾ
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന വിവിധ ഘടകങ്ങൾ ഇതിന് കാരണമാകാം. ബാക്ടീരിയ, വൈറസ്, പാരസൈറ്റുകൾ: ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിലൂടെ ഇവ ശരീരത്തിലെത്തുന്നു. ഭക്ഷണത്തിൽ മുൻപേ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ വഴിയും രോഗമുണ്ടാകാം. ശരിയായി വേവിക്കാത്ത മാംസം, മത്സ്യം, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു.   വറ്റ മത്സ്യം. ഫയൽ ചിത്രം

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ച് ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വയറുവേദന, വയറിളക്കം, ഛർദി, പനി, ശരീരവേദന, അമിതമായ ക്ഷീണം, നിർജലീകരണം മൂലമുള്ള തളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.   Photo Credit:Image Credit: Rawpixel /Istockphoto.com

ബോട്ടിലിസം ഏറ്റവും മാരകമായ അവസ്ഥ
ഭക്ഷ്യവിഷബാധയിൽ ഏറ്റവും അപകടകരമായതാണു ബോട്ടിലിസം. ക്ലോസ്ട്രിഡിയം ബോട്ടിലിനം എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. പ്രധാനമായും സീഫുഡ്, പാക്ക്ഡ് ഫുഡ്, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. സാധാരണ വയറുവേദനയ്ക്ക് പകരം കാഴ്ച മങ്ങുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, അമിതമായ തളർച്ച എന്നിവയാണ് ലക്ഷണങ്ങൾ. നാഡീവ്യൂഹത്തെ ബാധിക്കുന്നത് കൊണ്ട് 30% വരെ മരണസാധ്യതയുണ്ട്. ADVERTISEMENT Go AD-FREE

ഭക്ഷണ അലർജിയും ഭക്ഷ്യ വിഷബാധയും
ഇവ രണ്ടും പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. ഭക്ഷ്യവിഷബാധ ഒരു കൂട്ടം ആളുകളെ ബാധിക്കുമ്പോൾ അലർജി വ്യക്തിപരമായ ശാരീരിക പ്രത്യേകതകൾ കാരണമുണ്ടാകുന്നതാണ്. ഭക്ഷണത്തിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ മാരകമായ അലർജിക്കു കാരണമായേക്കാം.

അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയ കടൽ വിഭവങ്ങൾ പലരിലും അലർജി ഉണ്ടാക്കാറുണ്ട്. ചൊറിഞ്ഞു തടിക്കുക, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ADVERTISEMENT Go AD-FREE

എങ്ങനെ പ്രതിരോധിക്കാം?
ഭക്ഷണം ഉണ്ടാക്കുന്ന ഇടവും വിളമ്പുന്ന ഇടവും വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം നന്നായി വേവിക്കുന്നത് ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ സഹായിക്കും. ഫ്രിജിലെ ഭക്ഷണം പലതവണ പുറത്തെടുത്തു വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ഒഴിവാക്കുക. രുചിക്കു പിന്നാലെ മാത്രം പോകാതെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.ബി.പത്മകുമാർ, പ്രിൻസിപ്പൽ, ആലപ്പുഴ മെഡിക്കൽ കോളജ്
  ADVERTISEMENT GO AD-FREE English Summary:
Food poisoning symptoms can be severe if not identified promptly, according to health experts. Understanding the causes, symptoms, and preventive measures for foodborne illnesses is crucial for public health.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164275