search

ബെംഗളൂരുവിൽ നിന്ന് പറന്നത് 6 കോടി പ്രണയപ്പൂക്കൾ; വിപണിയിൽ വൻ സ്വീകാര്യത

LHC0088 3 hour(s) ago views 314
  



ബെംഗളൂരു ∙പ്രണയ സീസണിൽ ബെംഗളൂരു വിമാനത്താവളം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റി അയച്ചത് 6 കോടി റോസാപ്പൂക്കൾ. കഴിഞ്ഞ വർഷത്തേക്കാൾ 38 % കൂടുതലാണിത്. 2707 കിലോഗ്രാം പൂക്കളാണു കയറ്റി അയച്ചത്. ഭാരത്തിൽ മുൻ വർഷത്തേക്കാൾ 64% വർധനയുണ്ട്. 26 രാജ്യാന്തര വിപണികളിലേക്കും 47 ആഭ്യന്തര വിപണികളിലേക്കുമാണ് പൂക്കൾ കൊണ്ടുപോയത്.
  

രാജ്യാന്തര വിപണികളിലേക്കു മാത്രം 305 മെട്രിക് ടൺ പൂക്കൾ അയച്ചു. സിംഗപ്പൂരിലേക്കാണു കൂടുതൽ അയച്ചത്. ക്വാലലംപുർ, അബുദാബി, ന്യൂയോർക്ക്, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഒട്ടേറെ റോസാപ്പൂക്കൾ പറന്നു. ഈ വർഷം പുതിയതായി ലൊസാഞ്ചൽസ്, ലണ്ടൻ ഗാത് വിക്, ടൊറന്റോ, ഒർലാൻഡോ എന്നീ പുതിയ രാജ്യാന്തര വിപണികളും കണ്ടെത്തി. ആഭ്യന്തര വിപണിയിൽ ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി, മുംബൈ, ജയ്പുർ, ലക്നൗ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പൂക്കൾ പോയത്.

കഴിഞ്ഞ വർഷം 4.4 കോടി റോസാപ്പൂക്കളാണ് അയച്ചത്. പ്രണയദിന സീസൺ ലക്ഷ്യമിട്ട് ബെംഗളൂരുവിലും സമീപ ജില്ലകളിലും വൻതോതിൽ റോസാപ്പൂക്കൃഷി നടത്തുന്നുണ്ട്. മികച്ച നിലവാരമുള്ള പൂക്കൾക്ക് വിപണിയിൽ വൻ സ്വീകാര്യതയുണ്ട്. English Summary:
Bengaluru airport rose exports have seen a significant surge during the Valentine\“s Day season, with over 6 crore roses shipped to various global destinations. This represents a 38% increase from the previous year, highlighting the growing demand for high-quality roses in both international and domestic markets.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161957