search

‘ദീർഘിപ്പിച്ചതല്ല, ഏകീകരിച്ചത്’: ബാർ സമയം കൂട്ടിയതിനെ ന്യായീകരിച്ച് എം.ബി.രാജേഷ്

cy520520 4 hour(s) ago views 59
  



കണ്ണൂർ ∙ ബാർ പ്രവർത്തന സമയം ദീർഘിപ്പിച്ചതല്ല ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ്. ടൂറിസം കേന്ദ്രങ്ങളിൽ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവർക്കു കൂടി ബാധകമാക്കുകയായിരുന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ബാർ ഫീസ് വാങ്ങി കൂടുതൽ നിയന്ത്രണം അടിച്ചേൽപിക്കുന്നു എന്ന പരാതി കുറേക്കാലമായി സർക്കാരിന്റെ മുന്നിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
What you should read next

  • Exclusive മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടി, വിജ്ഞാപനം പുറത്തിറക്കി സർക്കാർ Latest News
      

         
    •   
         
    •   
        
       


കർണാടകയിൽ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 12വരെയും ബെംഗളൂരുവിൽ 9 മുതൽ 1 വരെയും ആന്ധ്രയിൽ 10 മുതൽ 12 വരെയുമാണ്. ലൈസൻസ് ഫീസ് കുറവുമാണ്. കേരളത്തിൽ 35 ലക്ഷം എന്നത് ഏകീകൃത നിരക്കാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി കേരളത്തിലാണ്. ടൂറിസം കാഴ്ചപ്പാടുകളിൽ‍ നിന്നുകൊണ്ടുള്ള ഇളവുകളാണ് ബാറുകൾക്കു നൽകുന്നത്. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ എന്നിവ വരുമ്പോൾ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ മദ്യവിതരണത്തിന് ഇളവു നൽകാൻ തീരുമാനിച്ചിരുന്നു. 5 സ്റ്റാർ ഹോട്ടലുകൾക്ക് അധികം തുക അടച്ചാൽ പുലർച്ചെ 3 വരെ ബാറുകൾ പ്രവർത്തിപ്പിക്കാം.

ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ പറഞ്ഞത് കേട്ടിട്ടില്ല. സർക്കാർ ഡീലുകൾ ഉണ്ടാക്കുന്നവരല്ല. മദ്യം വർജിക്കേണ്ടത് കഴിക്കുന്ന ആളുകളാണ്. മദ്യവിരുദ്ധ സമിതികൾ ഊർജിതമായി പ്രവർത്തിക്കണം. ആളുകളെ പിന്തിരിപ്പിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യണം. മദ്യപിക്കാൻ പാടില്ല എന്ന് സിപിഎം ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. മദ്യവർജനമാണ് സർക്കാർ നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കിൽ അതു വേണ്ട എന്നു വച്ചാൽ മതി. മദ്യവ്യവസായം ഈ സർക്കാർ കണ്ടുപിടിച്ചതല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്? മദ്യ നിരോധനം തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ?
What you should read next

  • ഇവിടെ എന്തൊക്കെയാ നടക്കുന്നേ? കാറിൽ ഒരു മിനി ബാറിന്റെ കുറവേ ഉണ്ടായുള്ളൂ, ഇപ്പോൾ അതും ആയി Auto News
      

         
    •   
         
    •   
        
       


ബാർ സമയം കൂട്ടിയത് കേരളത്തിൽ മാത്രമുള്ള പ്രശ്നം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നത് ശരിയല്ല. ബാർ സമയം നീട്ടിയതിനെ സ്വകാര്യ സംഭാഷണങ്ങളിൽ എല്ലാവരും അനുകൂലിക്കുന്നുണ്ട്. ബാർ സമയം കൂട്ടാൻ ഫയൽ തിടുക്കത്തിൽ ഒപ്പിട്ടുവെന്ന ആരോപണം ശരിയല്ല. വളരെ സാവധാനമാണ് ഫയൽ നീങ്ങിയത്. അല്ലെങ്കിൽ ഒക്ടോബറിൽത്തന്നെ തീരുമാനമുണ്ടാകുമായിരുന്നു. പ്രതിപക്ഷത്തിനും ഇത് അറിയാമായിരുന്നു. അനുകൂല നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 36 SECONDS AGO   ‘ദീർഘിപ്പിച്ചതല്ല, ഏകീകരിച്ചത്’: ബാർ സമയം കൂട്ടിയതിനെ ന്യായീകരിച്ച് എം.ബി.രാജേഷ് Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ‘കേരളീയനാകാം’ നേറ്റിവിറ്റി കാർഡിലൂടെ; ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   തദ്ദേശ തിരഞ്ഞെടുപ്പ്: ജയിച്ചവർ ഉൾപ്പെടെ 7085 പേർ ചെലവ് കണക്ക് നൽകിയില്ല Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Minister Clarifies Kerala Bar Timing Changes: Kerala bar timings have been unified and extended, not just lengthened, according to Minister MB Rajesh. This decision aims to align tourism center timings with broader regulations, addressing long-standing complaints about higher bar fees and stricter controls in Kerala compared to other states.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159619