കാസർകോട് ∙ ഉപ്പള ദേശീയപാതയിലെ ബന്തിയോട്ട് സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. മംഗളൂരു യേനക്കല്ല് പടിനടുക്ക ഹൗസിൽ നിരഞ്ജൻ (24) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ രാവിലെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് മംഗളൂരു ശക്തി നഗർ, നീതി നഗറിലെ കൃതിക് ബെന്നി (24) ചികിത്സയിലാണ്.
ബുധൻ പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. കാസർകോട് ഭാഗത്തു നിന്ന് മംഗളൂരു ഭാഗത്തേക്ക് 5 ബൈക്കുകളിലായി പോകുകയായിരുന്നു നിരഞ്ജനും സുഹൃത്തുക്കളും. ബന്തിയോട് എത്തിയപ്പോൾ എതിരെ വരികയായിരുന്ന പിക്കപ്പും നിരഞ്ജനും കൃതിക്കും സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ഉടൻ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൃതി ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ്.
English Summary:
Kasaragod road accident** claims the life of Niranjan (24), a youth from Mangaluru, after his motorcycle collided with a pickup truck in Bantiyot. His friend, Krithik Benny, was also seriously injured in the incident and remains in critical condition. |