search

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസം; ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണം-കോൺഗ്രസ് വേദിയിൽ പ്രേംകുമാർ

LHC0088 Yesterday 21:06 views 261
  



കോട്ടയം ∙ അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും ഒരു ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണമെന്നും നടൻ പ്രേംകുമാർ. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പ്രേംകുമാർ അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞത്. സിപിഎമ്മുമായി ഇടഞ്ഞ ശേഷം കോൺഗ്രസുമായി അടുക്കുന്ന പ്രേംകുമാർ പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു കോട്ടയത്തേത്.
What you should read next

  • അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി, കാണാനാവാതെ മടങ്ങി Latest News
      

         
    •   
         
    •   
        
       


എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാസിസത്തിന്റെ സ്വഭാവമാണ്. മനുഷ്യ സ്വാതന്ത്ര്യത്തിനു മേൽ കടന്നു കയറ്റം നടത്തുന്നത് എല്ലാം ഫാസിസമാണ്. ഒന്നിച്ച് നിൽക്കുന്ന മനുഷ്യ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചില ശക്തികളുടെ ശ്രമമെന്നും പ്രേംകുമാർ പറഞ്ഞു. ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയിലാണെന്നും രാഷ്ട്രീയ ഭൂരിപക്ഷം മാറി വർഗീയ ഭൂരിപക്ഷമായി മാറുന്നതാണ് ജനാധിപത്യം നേരിടാൻ പോകുന്ന അപചയമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. വർഗീയ ഭൂരിപക്ഷം രൂപപ്പെട്ടാൽ മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്.
What you should read next

  • പ്രേംകുമാറിന് സീറ്റ് നൽകില്ല?; ബോർഡ്–കോർപറേഷൻ പദവി സാധ്യത: ജയൻ ചേർത്തലയുടെ കോട്ടയം വരവ് മാറ്റി Latest News
      

         
    •   
         
    •   
        
       


വർഗീയ വികാരങ്ങൾ ഇടയ്ക്ക് ഒന്ന് ആളിക്കത്തിച്ചാൽ മതി, അത് നിലനിൽക്കുമെന്നും പ്രേംകുമാർ മുന്നറിയിപ്പ് നൽകി. വർഗീയതയ്ക്ക് എതിരെ ഒന്നിച്ചുനിന്ന് പോരാടാൻ കോൺഗ്രസും ഇടതു പക്ഷവും തയാറാകണം. എന്തിനാണ് ഇങ്ങനെ വിഘടിച്ചു നിൽക്കുന്നതെന്നും പ്രേംകുമാർ ചോദിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി കഴിഞ്ഞ ദിവസം പ്രേംകുമാർ ഫോമിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കോട്ടയത്തെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ പ്രേംകുമാറിന്റെ പേര് ഉയർന്നിട്ടുണ്ടെങ്കിലും സ്ഥാനാർഥിയാക്കുന്ന കാര്യം ചർച്ചയായിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്–കോർപറേഷൻ തലത്തിലുള്ള പദവി നൽകാനാണ് സാധ്യത.
Just in
JUST IN


  • 1 MINUTE AGO   എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസം; ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണം-കോൺഗ്രസ് വേദിയിൽ പ്രേംകുമാർ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 3 MINUTES AGO   ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; പാക്കിസ്ഥാന് വേനലിന് മുൻപേ അടുത്ത ‘ഷോക്ക്’ കൊടുക്കാൻ ഇന്ത്യ, പ്രഖ്യാപിച്ച് മന്ത്രി Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Prem Kumar in Congress Program: Actor Premkumar stated that one must be able to voice opinions without being confined to a framework. Premkumar made this statement while participating as the chief guest at an event organized by the KPCC Samskara Sahithi. This was the first event Premkumar attended after a falling out with the CPM and growing closer to the Congress.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161475