ധാക്ക ∙ ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ എന്ന പദവിയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്ത് പരാമർശിച്ച മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ചർച്ചയാകുന്നു. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
What you should read next
- തലതൊട്ടപ്പന്മാരുടെ ‘പാവ’യാകാതെ ഒരു പ്രധാനമന്ത്രി: എതിരാളികളുടെ വോട്ടും നേടി താരിഖ് റഹ്മാൻ; ഇനി ഇന്ത്യ ശ്രദ്ധിക്കണം ചില കാര്യങ്ങൾ Opinion And Analysis
18 മാസം നീണ്ട തന്റെ ഭരണകാലത്ത് ബംഗ്ലദേശിന്റെ വിദേശനയത്തിൽ പരമാധികാരം, ദേശീയ താൽപര്യം, അന്തസ് എന്നീ മൂന്ന് തൂണുകൾ പുനഃസ്ഥാപിച്ചുവെന്നും രാജ്യം ഇനി ആരുടെയും നിർദേശങ്ങൾക്കു വഴങ്ങില്ലെന്നും മുഹമ്മദ് യൂനുസ് ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ബംഗ്ലദേശിന്റെ കടൽത്തീരം ലോക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വാതിലാണെന്നും നേപ്പാൾ, ഭൂട്ടാൻ, ‘സെവൻ സിസ്റ്റേഴ്സ്’ (ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ) എന്നിവ ഉൾപ്പെടുന്ന ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക സാധ്യതകളുണ്ടെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങൾക്കൊപ്പം ചേർത്തുവായിച്ചത് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
Bangladesh interim government chief advisor Md Yunus once again rakes up India\“s “Seven Sisters“ in his last address to the nation ahead of new govt formation tomorrow
“Our open sea is not only a geographical boundary, it is an open door to engage with the world economy for… pic.twitter.com/bEYQWCdVqi— Indrajit Kundu | ইন্দ্রজিৎ (@iindrojit) February 16, 2026
ചൈനയുടെ സഹായത്തോടെയുള്ള ടീസ്റ്റാ നദീ പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും മുഹമ്മദ് യൂനുസ് എടുത്തുപറഞ്ഞു. ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭരണകാലത്ത് 130 പുതിയ നിയമങ്ങൾ നിർമിച്ചതായും അറുനൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചതായും മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു. ADVERTISEMENT Go AD-FREE
ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മറ്റും യൂനുസ് സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനങ്ങൾക്കിടയിലാണ് വിടവാങ്ങൽ പ്രസംഗം. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ ഇതിനകം ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനു ശേഷം ചുമതലയേറ്റ മുഹമ്മദ് യൂനുസ്, ഫെബ്രുവരി 12ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ബിഎൻപി നേതൃത്വത്തിലുള്ള പുതിയ സർക്കാരിനാണ് അധികാരം കൈമാറുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി 297ൽ 209 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തുന്നത്.
JUST IN
-
52 SECONDS AGO ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കം? യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം ചർച്ചയാകുന്നു Latest News
-
5 MINUTES AGO മദ്യപിച്ചെത്തിയ മകൻ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം Latest News
-
41 MINUTES AGO സാമ്പത്തിക വളർച്ചയിലും ‘തോറ്റ്’ പാക്കിസ്ഥാൻ; ‘കുറ്റം’ ജനത്തിന്, ജനസംഖ്യ പിടിച്ചുകെട്ടണമെന്ന് ധനമന്ത്രി, കോണ്ടം വാങ്ങാൻ കാശില്ല! Economy
VIEW MORE
English Summary:
A Move to Provoke India? : Muhammad Yunus\“s farewell speech is sparking controversy, with mentions of India\“s northeastern states alongside sovereign nations being viewed as a deliberate provocation. This development, coupled with highlights on China-aided projects, adds new strain to the already sensitive India-Bangladesh relationship as power transitions to a new government. |