കൊച്ചി∙ നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ചു സർവേ നടത്തുന്നതു നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
What you should read next
‘പിആർ ചെയ്യാൻ കോൺഗ്രസ് മുടക്കിയത് കോടികൾ; അങ്ങനെയാണ് ചെന്നിത്തലയ്ക്ക് അബദ്ധം പറ്റിയത്’ Latest News
നവകേരള സിറ്റിസൻ റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ പാർട്ടി പ്രവർത്തകരെ ഉൾപ്പെടെ നിയോഗിച്ച് 20 കോടി രൂപ ചെലവിൽ നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ധനകാര്യ അനുമതിയില്ലാതെയും ബജറ്റ് വകയിരുത്തൽ ഇല്ലാതെയുമുള്ള നടപടി നിയമവിരുദ്ധമെന്ന വാദം അംഗീകരിച്ചാണു കോടതി നടപടി.
What you should read next
25 SECONDS AGO സർക്കാർ ഫണ്ട് ഉപയോഗിച്ച ‘നവകേരള സർവേ’ നിയമവിരുദ്ധം: റദ്ദാക്കി ഹൈക്കോടതി Latest News
1 MINUTE AGO ‘പിആർ ചെയ്യാൻ കോൺഗ്രസ് മുടക്കിയത് കോടികൾ; അങ്ങനെയാണ് ചെന്നിത്തലയ്ക്ക് അബദ്ധം പറ്റിയത്’ Latest News
25 MINUTES AGO കൊച്ചിൻ ഷിപ്പ്‍യാർഡിന് കേന്ദ്രത്തിൽ നിന്ന് 5,000 കോടിയുടെ പുത്തൻ ഓർഡർ ഉടൻ; ഓഹരിക്ക് മുന്നേറ്റം, ഇനി തിരിച്ചുവരവിന്റെ നാളുകളോ? Stock Market
VIEW MORE
English Summary:
Nava Kerala Survey: Kerala High Court quashes Nava Kerala Survey, deeming the ₹20 crore program illegal due to a lack of financial approval. The court\“s ruling came in response to petitions that argued the survey was politically motivated ahead of the Legislative Assembly elections.