search

ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തി മുസ്‍ലിം എംഎൽഎ; ഗോമൂത്രം തളിച്ച് ബിജെപി

Chikheang 3 hour(s) ago views 134
  



മുംബൈ ∙ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ബിജെപി പ്രവർത്തകർ ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’. ഛത്രപതി സംഭാജിനഗർ സില്ലോഡിലെ ക്ഷേത്രത്തിൽ എംഎൽഎ സന്ദർശനം നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണു ശുദ്ധികലശം നടത്തിയത്.
What you should read next

  • വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും; ബിജെപി സീറ്റുകളിൽ ധാരണ Latest News
      

         
    •   
         
    •   
        
       


‘‘ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോൾ അമ്പലത്തിൽ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്’’ – സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു.
What you should read next

  • വിജയ്‌യെയും തൃഷയെയും കുറിച്ച് അധിക്ഷേപ പരാമ‍ർശം: മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ Latest News
      

         
    •   
         
    •   
        
       


മഹാവികാസ് അഘാഡി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സത്താർ നേരത്തേ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്നു. ശിവസേന പിളർന്നതോടെ ഏക്‌നാഥ് ഷിൻഡെക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഛത്രപതി സംഭാജി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അബ്ദുൽ സത്താർ.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം siasatdaily എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തി മുസ്‍ലിം എംഎൽഎ; ഗോമൂത്രം തളിച്ച് ബിജെപി Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക് ?; അജിത് പവാർ വിഭാഗത്തിന്റെ നിർണായക യോഗം ഇന്ന് Latest News
      

         
    •   
         
    •   
        
       

  • 1 HOUR AGO   വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Temple Purification by BJP Workers: BJP workers \“purified\“ a temple by sprinkling cow urine after it was visited by Shiv Sena (Shinde) MLA and former minister, Abdul Sattar, as part of Shivaratri celebrations. The BJP workers had staged a protest after a video of the MLA\“s visit to the temple in Sillod, Chhatrapati Sambhajinagar, became widely circulated on social media. The purification ritual was conducted after that.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163140