തിരുവനന്തപുരം ∙ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചടിച്ച സിവിൽ പൊലീസ് ഓഫിസർ മിഥുൻ റോയ്ക്കെതിരെ വഞ്ചിയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇടിവള ഉപയോഗിച്ചതിനാലാണ് മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരെ മിഥുൻ നേരിട്ടത് സ്വയരക്ഷയ്ക്കു വേണ്ടിയായതിനാൽ കേസുമായി മുന്നോട്ടുപോകേണ്ടെന്നാണു തീരുമാനം.
What you should read next
മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും Latest News
കേസെടുത്താലും കോടതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. മിഥുനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും എസ്എഫ്ഐക്കാർ പിന്തുടർന്ന് പ്രകോപിപ്പിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. അതിനു ശേഷവും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിൽ സേനയ്ക്കുള്ളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
What you should read next
ആക്രമണവുമായി ബന്ധപ്പെട്ട് മിഥുൻ നൽകിയ പരാതിയിൽ 2 എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എഫ്ഐആറിൽ മറ്റു 2 പേരുകൾ കൂടി ചേർത്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഒരാൾക്കെതിരെ മറ്റൊരു കേസിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് മനഃപ്പൂർവം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
JUST IN
1 MINUTE AGO പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട് Latest News
12 MINUTES AGO പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു Latest News
25 MINUTES AGO ആനക്കൊമ്പ് മോഷണം ക്യാംപിലെ ഡിജെ പാര്‍ട്ടിക്ക് പിന്നാലെ; 20 പേരുടെ വിരലടയാളം ശേഖരിച്ചു Latest News
VIEW MORE
English Summary:
Mithun Roy police officer case: An investigation report has found no lapse in the Vanchiyoor police\“s action of filing a case under a non-bailable section against Civil Police Officer Mithun Roy, who retaliated against SFI activists. The non-bailable charge was filed against Mithun for using brass knuckles. However, it has been decided not to proceed with the case, as Mithun confronted the SFI activists in self-defense.