search

‘സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കണം; എങ്കിൽ വീണ്ടും പിണറായിയെന്ന പ്രസ്താവന പിൻവലിക്കാം’

deltin33 3 hour(s) ago views 840
  



തിരുവനന്തപുരം∙ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കിയാല്‍, കേരളത്തില്‍ പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന മുന്‍പ്രസ്താവന പിന്‍വലിക്കാന്‍ തയാറാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കേരളത്തില്‍ തനിക്കറിയാവുന്ന ഏറ്റവും മികച്ച സെക്കുലര്‍ സോഷ്യലിസ്റ്റ് വി.ഡി.സതീശന്‍ ആണെന്നും മണിശങ്കര്‍ അയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  
What you should read next

  • ‘മൊയ്തീനേ പണി പാളി’! എം.വി.ഗോവിന്ദന്റെ യാത്രയിലെ സംഭാവനയിൽ ട്വിസ്റ്റ്- വിഡിയോ Latest News
      

         
    •   
         
    •   
        
       


ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാവും. 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കഴിഞ്ഞ തവണയാണ് ആദ്യമായി 5 വര്‍ഷം ഭരിച്ച സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചത്. അതു തടയാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതു പൊതുസമൂഹത്തില്‍ വിഴുപ്പലക്കാറില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പൊതുസമക്ഷത്തിലാണ് തമ്മിലടിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.  
What you should read next

  • സച്ചിദാനന്ദനെ ഒഴിവാക്കില്ല; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാഹിത്യ അക്കാദമിയിൽ സർക്കാരിന്റെ ‘സമാധാന നീക്കം’ Latest News
      

         
    •   
         
    •   
        
       


കേരളത്തില്‍ മൂന്നാമതും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് കഴിഞ്ഞ ദിവസം മണിശങ്കര്‍ അയ്യര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ന് അദ്ദേഹം വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. ശശി തരൂര്‍ എംപിക്കെതിരെയും മണിശങ്കര്‍ അയ്യര്‍ വിമര്‍ശനം ഉന്നയിച്ചു. മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി ആകാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
JUST IN


  • 1 MINUTE AGO   ‘സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കണം; എങ്കിൽ വീണ്ടും പിണറായിയെന്ന പ്രസ്താവന പിൻവലിക്കാം’ Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   മുട്ടു കൊണ്ട് സ്പർശിച്ചു, വസ്ത്രം നീക്കി; ബസിൽ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം Latest News
      

         
    •   
         
    •   
        
       

  • 49 MINUTES AGO   7 പാക്ക് സൈനികർ കസ്റ്റഡിയിൽ, വധിക്കും; അന്ത്യശാസനവുമായി ബിഎൽഎ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Mani Shankar Aiyar speaks: Senior Congress leader Mani Shankar Aiyar has stated that he is prepared to withdraw his previous statement that Pinarayi Vijayan will become the next Chief Minister of Kerala, if he is given an assurance that V.D. Satheesan will become the Chief Minister. Speaking at a press conference, Mani Shankar Aiyar also said that V.D. Satheesan is the best secular socialist he knows in Kerala.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472037