കൊച്ചി ∙ ബസ് യാത്രക്കിടെ സ്ത്രീക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയുടെ പരാതിയിലാണ് സാബു അറസ്റ്റിലായത്. പെരുമ്പാവൂരിൽ നിന്നാണ് സാബു ബസിൽ കയറിയത് എന്നാണു മനസിലാകുന്നതെന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പാലാരിവട്ടം പൊലീസ് പറഞ്ഞു.
What you should read next
Live 6 വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകം Latest News
സാബു ബസിൽ വച്ച് സ്ത്രീയുടെ ദേഹത്ത് കൈമുട്ടു കൊണ്ട് സ്പർശിക്കുകയും വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. സ്ത്രീ ഇക്കാര്യം ബസ് ജീവനക്കാരെ അറിയിച്ചു. തുടർന്ന് യാത്രക്കാരുമായി ബസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് പോയി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.
What you should read next
കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു Kannur
JUST IN
2 MINUTES AGO മുട്ടു കൊണ്ട് സ്പർശിച്ചു, വസ്ത്രം നീക്കി; ബസിൽ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം Latest News
22 MINUTES AGO 7 പാക്ക് സൈനികർ കസ്റ്റഡിയിൽ, വധിക്കും; അന്ത്യശാസനവുമായി ബിഎൽഎ Latest News
1 HOUR 16 MINUTES AGO തല മൊട്ടയടിച്ചു: സ്ത്രീകളുടെ വസ്ത്രം; വേഷം മാറി കടക്കാൻ ജയ്‌ഷെ കമാൻഡർ Latest News
VIEW MORE
English Summary:
Sexual Assault on Bus Kerala: A middle-aged man has been arrested for attempting to sexually assault a woman during a bus journey. Sabu (52), a native of Mannar in Alappuzha, was taken into custody by the Palarivattom police. Sabu was arrested based on a complaint filed by a woman from Thankamany, who was a passenger on a KSRTC bus traveling from Idukki to Kochi.