ശ്രീനഗർ∙ സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നു ഡോഡ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സന്ദീപ് മെഹ്ത പറഞ്ഞു.
BREAKING | Doda, J&K
Jammu and Kashmir Police has released posters of wanted terrorists, including key Jaish-e-Mohammad commander Saifullah, in Doda district as part of intensified counter-insurgency operations. pic.twitter.com/2ww3IyyD3d— Jammu Kashmir News Network (@TheYouthPlus) February 14, 2026
ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ആത്മീയ ഗുരു ചമയുന്നതാണ് ഇയാളുടെ ഏറ്റവും അപകടകരമായ തന്ത്രം. പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ഇയാൾ ആത്മീയ പുരോഹിതന്റെ പ്രതിച്ഛായ വളർത്തിയെടുത്തിട്ടുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
What you should read next
- Live ഒരു യുഎസ് വിമാനവാഹിനി കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനുമായി ചർച്ച നാളെ Latest News
കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ സൈഫുല്ലയ്ക്കും സംഘത്തിനുമായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് വലിയ തിരിച്ചടിയായി. കൂടാതെ, ജനുവരി 19ന് സേന ഇയാളുടെ ഒളിത്താവളം തകർക്കുകയും ശൈത്യകാലത്തേക്ക് കരുതിവച്ചിരുന്ന റേഷൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കിഷ്ത്വാറിലെ മലനിരകളിൽ 12,000 അടി ഉയരത്തിൽ കാർഗിൽ യുദ്ധകാലത്തെ ബങ്കറുകളുടെ മാതൃകയിൽ നിർമിച്ച ഒളിത്താവളമായിരുന്നു ഇത്. ഒളിത്താവളം തകർന്നതോടെ ഇയാൾ കടുത്ത പ്രതിസന്ധിയിലായി. സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്ന സൈഫുല്ല ഇപ്പോൾ പുറത്തിറങ്ങാൻ ഭയന്ന് ഒളിവിൽ കഴിയുകയാണെന്നാണ് വിവരം.
JUST IN
-
58 SECONDS AGO തല മൊട്ടയടിച്ചു, ധരിക്കുന്നത് സ്ത്രീകളുടെ വസ്ത്രങ്ങൾ; ജയ്‌ഷെ കമാൻഡറുടെ വേഷപ്പകർച്ച Latest News
-
14 MINUTES AGO പാക്കിസ്ഥാനികൾക്ക് ഇരട്ട പ്രഹരം! ഇന്ത്യയോട് ദയനീയമായി തോറ്റ സങ്കടത്തിലിരിക്കേ പ്രധാനമന്ത്രിയുടെ വക ഷോക്ക്! Economy
-
57 MINUTES AGO Live നയതന്ത്ര ഇടപെടലുകൾക്ക് അഭിനന്ദനം: പ്രധാനമന്ത്രി-കാന്തപുരം കൂടിക്കാഴ്ച Latest News
VIEW MORE
English Summary:
Saifullah disguise: Jaish-e-Mohammed commander Saifullah has changed his appearance to evade capture as security forces close in. Intelligence reports indicate that to avoid being identified, Saifullah has shaved his trademark beard and tonsured his head. Doda\“s Senior Superintendent of Police, Sandeep Mehta, stated that there is information that he is planning to disguise himself using women\“s clothes and burqas to escape. |