ബെംഗളൂരു∙ അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
What you should read next
Live 6 വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകം Latest News
കുട്ടിയുടെ പിതാവായ ചരൺരാജ് സോഫ്റ്റുവെയർ എൻജിനീയറാണ്. ജോലിയുടെ ഭാഗമായി ഇദ്ദേഹം യുഎസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. 3 കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
What you should read next
ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റേതും ആത്മഹത്യ; സൈബർ ആക്രമണം തളർത്തിയെന്നു സൂചന Latest News
JUST IN
54 SECONDS AGO അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി; കുളത്തിൽവീണ് കുട്ടിക്ക് ദാരുണാന്ത്യം Latest News
21 MINUTES AGO Live 6 വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകം Latest News
VIEW MORE
English Summary:
Bengaluru photoshoot tragedy: A child who had come for his mother\“s maternity photoshoot died after falling into a pond. The deceased has been identified as Lakshveer (3). His mother, Swathi, is 7 months pregnant. They had arrived at a studio on Magadi Road after booking it for the photoshoot. The child was playing while the shoot was in progress but later went missing. During a search, his body was found in an artificial pond.