search

‘നയതന്ത്ര ഇടപെടലുകൾക്ക് അഭിനന്ദനം’: പ്രധാനമന്ത്രി-കാന്തപുരം കൂടിക്കാഴ്ച

deltin33 1 hour(s) ago views 321
  



ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചർച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചത്.
What you should read next

  • എന്തുകൊണ്ട് ഹൈക്കോടതിയിലേക്കു പോയില്ല?: ഹിമന്തയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി Latest News
      

         
    •   
         
    •   
        
       


എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്ഐആർ ആശങ്കകൾ, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷനൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഡ് സർവകലാശാല മലപ്പുറം സെന്റർ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരവിഷയമായി. രാജ്യാന്തര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അഭിനന്ദിച്ചു.
What you should read next

  • കേന്ദ്രത്തിന്റെ കണക്ക് പാളി; തിരിച്ചടിച്ച് ‘കർണാടക ബന്ദും’, നോട്ട് നിരോധിച്ചിട്ടും യുപിഐ വന്നിട്ടും കറൻസി മതി, കേരളവും മുന്നിൽ Economy
      

         
    •   
         
    •   
        
       

JUST IN


  • 2 MINUTES AGO   Live ‘നയതന്ത്ര ഇടപെടലുകൾക്ക് അഭിനന്ദനം’: പ്രധാനമന്ത്രി-കാന്തപുരം കൂടിക്കാഴ്ച Latest News
      

         
    •   
         
    •   
        
       

  • 25 MINUTES AGO   അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി; കുളത്തിൽവീണ് കുട്ടിക്ക് ദാരുണാന്ത്യം Latest News
      

         
    •   
         
    •   
        
       

  • 25 MINUTES AGO   എന്തുകൊണ്ട് ഹൈക്കോടതിയിലേക്കു പോയില്ല?: ഹിമന്തയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kanthapuram Musliyar meets Narendra Modi: Indian Grand Mufti Kanthapuram A.P. Aboobacker Musliyar met with Prime Minister Narendra Modi. During the meeting in Delhi, various social, humanitarian, educational, and developmental issues, as well as minority welfare matters and international events, were discussed. Aboobacker Musliyar brought to the Prime Minister\“s attention the issues that arose from various sections of society during his Kerala Yatra. The meeting concluded after he conveyed his Ramadan greetings.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471938