search

അഡോബിയുടെ ഡിജിറ്റല്‍ കുതിപ്പിന്റെ മുഖമായി മന്‍മീത് ധോതി, ടെക്സ്പെക്റ്റേഷൻസിലേക്ക്!

cy520520 3 hour(s) ago views 498
  



ഉപയോക്താവിന്റെ ഉള്ളറിഞ്ഞ് സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്താനുള്ള കഴിവാണ് അഡോബിയുടെ എൻജിനിയറിങ് വിഭാഗത്തിലെ വൈസ് പ്രസിഡന്റ് ആയ മന്‍മീത് ധോതിയുടെ (Manmeet Dhody) കൈമുതല്‍. പേടിഎമ്മില്‍ ജോലിയെടുത്തിരുന്നപ്പോള്‍ എഐ ഫെലോ (AI Fellow) എന്ന വിളിപ്പേരു നേടിയ മന്‍മീത് സേവനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത് വിഖ്യാത ടെക്‌നോളജി കമ്പനി അഡോബിക്കാണ്. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന കേരളത്തിന്റെ പ്രമുഖ ഡിജിറ്റൽ ഉച്ചകോടിയായ \“ടെക്സ്‌പെക്റ്റേഷൻസ് 2026\“-ൽ മന്‍മീത് ധോതി തന്റെ അനുഭവങ്ങളും പുതിയ പദ്ധതികളും പങ്കുവെയ്ക്കും.
What you should read next

  • \“ടെക്സ്പെക്റ്റേഷൻസ് 2026\“; കേരളത്തിന്റെ ഡിജിറ്റൽ ഭാവി, ലോകോത്തര വിദഗ്ധർ കൊച്ചിയിലെത്തുന്നു! Technology
      

         
    •   
         
    •   
        
       


മൂന്നു പതിറ്റാണ്ടോളം ആമസോണ്‍, മൈക്രോസോഫ്റ്റ്, പേടിഎം തുടങ്ങിയ ഭീമന്‍ കമ്പനികളില്‍ അടക്കം ജോലി ചെയ്ത് ടെക്‌നോളജി മേഖലയില്‍ നിന്ന് ആര്‍ജ്ജിച്ച പ്രവൃത്തിപരിചയവുമായാണ് മന്‍മീത് അഡോബിയിലേക്ക് ചേക്കേറിയത്.

അഡോബിയുടെ കസ്റ്റമർ റിലേഷൻസ് ഏറ്റവും മികച്ച രീതിയിൽ നിലനിർത്തുന്നതിനാണ് മൻമീത് മുൻഗണന നൽകുന്നത്. നോയിഡയിലെ ഓഫീസിലിരുന്ന്, ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ പരിഷ്കരിക്കുന്നതിനായി അവരുടെ ഫീഡ്ബാക്കുകൾ വിശകലനം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്.

ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിൽ ആഗോളതലത്തിൽ മുൻനിരയിൽ തന്നെ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് അഡോബി ഈ നിർണ്ണായക ചുമതല മൻമീതിനെ ഏൽപ്പിച്ചിരിക്കുന്നത്. 2024 ഒക്ടോബറിലാണ് അദ്ദേഹം അഡോബിയിൽ എത്തിയത്. ADVERTISEMENT Go AD-FREE

പേടിഎമ്മില്‍ ഗ്രൂപ്പ്/ചീഫ് ടെക്‌നോളജി ഓഫിസര്‍ എന്ന പദവിയില്‍ ആയിരുന്നു മന്‍മീത് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനസൗകര്യ വികസനം, എഐക്ക് മുന്‍ഗണന നല്‍കിയുള്ള പ്രൊഡക്ടുകള്‍, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലായിരുന്നു അദ്ദേഹം അവിടെ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ആമസോണില്‍ സോഫ്റ്റ്‌വെയര്‍ ഡിവലപ്‌മെന്റ് വിഭാഗത്തിന്റെ ഡയറക്ടറും സീനിയര്‍ ലീഡറുമായി ആയിരുന്നു മന്‍മീത് ജോലിയെടുത്തിരുന്നത്.

  • Also Read സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം \“ടെക്സ്പെക്റ്റേഷൻസ് 2026\“ ലേക്ക്   


ആമസോണിന്റെ പ്രധാന സോഫ്റ്റ്‌വെയറില്‍ ഒന്നായ കോംപറ്റിറ്റിവ് മോണിട്ടറിങ് ടൂള്‍ (Competitive Monitoring Tool) ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടിയ മേഖലകളിലൊന്ന്. കമ്പനിയുടെ ആഗോള എൻജിനിയറിങ് ടീമുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതിനു മുമ്പ് മൈക്രോസോഫ്റ്റിലായിരുന്നു അദ്ദേഹം ജോലിയെടുത്തിരുന്നത്. ഡവലപ്‌മെന്റ്, എൻജിനിയറിങ് വിഭാഗങ്ങളില്‍ പ്രധാന പദവികള്‍ മന്‍മീത് അലങ്കരിച്ചിട്ടുണ്ട്.



റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.techspectations.com സന്ദർശിക്കുക. കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തുപകരുന്ന ഈ പ്ലാറ്റ്‌ഫോമിൽ സാങ്കേതിക ലോകത്തെ പ്രമുഖരുമായി സംവദിക്കാൻ ഏവർക്കും അവസരമുണ്ടാകും. ADVERTISEMENT Go AD-FREE English Summary:
Manmeet Dhody, Vice President of Engineering at Adobe, is renowned for his ability to adapt software products based on user needs. He will be sharing his experiences and upcoming projects at Techspectations 2026, a prominent digital summit in Kerala organized by Manorama Online.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158337