ആഗോള സാങ്കേതിക വിദ്യയുടെ ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ \“ഇന്ത്യ എഐ ഇംപാക്ട്\“ (India AI Impact Summit 2026) ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകും. രണ്ട് ലക്ഷത്തിലേറെപ്പേർ പങ്കെടുക്കുന്ന ഈ മഹാസംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് എഐ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതോടെ ഔദ്യോഗികമായി ആരംഭിക്കും.
- \“ടെക്സ്പെക്റ്റേഷൻസ് 2026\“; കേരളത്തിന്റെ ഡിജിറ്റൽ ഭാവി, ലോകോത്തര വിദഗ്ധർ കൊച്ചിയിലെത്തുന്നു! Technology
ഗ്ലോബൽ സൗത്തിൽ (Global South) സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ പ്രധാന ആഗോള എഐ ഒത്തുചേരൽ എന്ന നിലയിൽ ഈ ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് രാജ്യാന്തര തലത്തിൽ ലഭിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ 500-ലേറെ സെഷനുകളിലായി 3,250-ഓളം സ്പീക്കർമാർ പങ്കെടുക്കും.
70,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയിട്ടുള്ള വിപുലമായ പ്രദർശനം ADVERTISEMENT Go AD-FREE
70,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയിട്ടുള്ള വിപുലമായ പ്രദർശനത്തിൽ ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകൾ ഉൾപ്പെടെ മുന്നൂറിലേറെ സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭാരത് മണ്ഡപത്തിലേക്കുള്ള പ്രവേശനം \“ഡിജിയാത്ര\“ (DigiYatra) ആപ്പ് ഉപയോഗിച്ച് എളുപ്പമാക്കിയതായും സെഷനുകൾ \“ഇന്ത്യഎഐ\“ (@IndiaAI) യൂട്യൂബ് ചാനൽ വഴി തത്സമയം കാണാമെന്നും അധികൃതർ അറിയിച്ചു.
- ഭാവി എന്നത് യന്ത്രങ്ങളുടേതല്ല, മറിച്ച് യന്ത്രങ്ങളെ നയിക്കുന്ന മനുഷ്യന്റേതാണെന്ന് അതുൽ സോനേജ Technology
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പട്ടിക പ്രകാരം 20 രാഷ്ട്രത്തലവന്മാരാണ് വരും ദിവസങ്ങളിൽ ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്നത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസാനായകെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേ, നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, യുഎഇ ക്രൗൺ പ്രിൻസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ഈ പട്ടികയിലുണ്ട്.
ഇതിനുപുറമെ 45-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും യുഎൻ സെക്രട്ടറി ജനറലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കുചേരും. ആഗോള എഐ ആവാസവ്യവസ്ഥയിൽ ശക്തമായ ഡാറ്റാ ഗവേണൻസ്, സുരക്ഷ, സുസ്ഥിര കംപ്യൂട്ടിങ് എന്നിവയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്ന ഈ ഉച്ചകോടി പീപ്പിൾ (People), പ്ലാനറ്റ് (Planet), പ്രോഗ്രസ് (Progress) എന്നീ മൂന്ന് തൂണുകളിലൂന്നിയാണ് പ്രവർത്തിക്കുന്നത്.
What you should read next
- സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം \“ടെക്സ്പെക്റ്റേഷൻസ് 2026\“ ലേക്ക് Technology
ADVERTISEMENT Go AD-FREE
മികച്ച എഐ സംരംഭങ്ങൾക്ക് 2.50 കോടി രൂപയുടെ സമ്മാനങ്ങളും
സാങ്കേതിക ലോകത്തെ പ്രമുഖരായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സ്ഥാപകൻ സാം ഓൾട്ട്മാൻ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയവർ ഉച്ചകോടിയുടെ ഭാഗമാകും. സാം ഓൾട്ട്മാൻ ഉൾപ്പെടെയുള്ളവർ 18, 19 തീയതികളിൽ നടക്കുന്ന സെഷനുകളിൽ പങ്കെടുക്കും. 19-നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17-ന് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ എഐ ഉപയോഗങ്ങളെക്കുറിച്ചുള്ള \“എഐ കോംപെൻഡിയം\“ (AI Compendium) സർക്കാർ പുറത്തിറക്കും.
What you should read next
കൂടാതെ \“AI for ALL\“, \“AI by HER\“ തുടങ്ങിയ മത്സരങ്ങളിലൂടെ മികച്ച എഐ സംരംഭങ്ങൾക്ക് 2.50 കോടി രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവരിച്ചതുപോലെ, ലോകത്തെ 100 രാജ്യങ്ങളുടെ പങ്കാളിത്തവും നൂറിലധികം ഗ്ലോബൽ സിഇഒമാരുടെ സാന്നിധ്യവും കൊണ്ട് ചരിത്രപരമായ ഒരു മുന്നേറ്റമായിരിക്കും ഈ ഉച്ചകോടി. ഫെബ്രുവരി 20-ന് നടക്കുന്ന ജിപിഎഐ (GPAI) കൗൺസിൽ യോഗത്തോടെ ഉച്ചകോടി സമാപിക്കും. ADVERTISEMENT GO AD-FREE English Summary:
The India AI Impact Summit 2026 in New Delhi marks a significant global gathering focused on the future of AI technology. This event, attended by over two lakh people and inaugurated by Prime Minister Narendra Modi, is the first major global AI meet organized in the Global South, highlighting its international importance. |