റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026ലെ വനിതാ പ്രീമിയർ ലീഗ് (WPL) കിരീടം നേടിയതിന് ശേഷം, വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം മൈതാനത്ത് സ്മൃതി മന്ഥന ആഘോഷിക്കുന്നുവെന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
ഒരു ചിത്രത്തിൽ കോഹ്ലിയും അനുഷ്കയും മന്ഥനയെ അഭിനന്ദിക്കുന്നത് കാണാം. മറ്റൊന്നിൽ ആദരസൂചകമായി മന്ഥന മുട്ടുകുത്തി WPL ട്രോഫി കോഹ്ലിക്ക് കൈമാറുന്നതും കാണാം. കീവേർഡുകൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ, ഫൈനലിനു ശേഷം വിരാട് കോഹ്ലി, അനുഷ്‌ക ശർമ്മ, സ്മൃതി മന്ഥന എന്നിവർ ചേർന്ന് ഇത്തരമൊരു ആഘോഷം നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല.
ചിത്രങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, വൈറൽ ചിത്രത്തിലുള്ളവരുടെ മുഖത്തും വസ്ത്രങ്ങളിലും ചില അസ്വഭാവികതകൾ കണ്ടെത്തി. കൂടാതെ, രണ്ട് വൈറൽ ചിത്രങ്ങളിലും കോഹ്ലിയും അനുഷ്കയും വ്യത്യസ്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഇവയെല്ലാം ചിത്രം എഐ നിർമിതമാകാമെന്ന സൂചനകളാണ് നൽകിയത്. ADVERTISEMENT Go AD-FREE
സ്ഥിരീകരിക്കാനായി എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ നടത്തിയ പരിശോധനയിൽ 99.9 ശതമാനവും ചിത്രം എഐ നിർമിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽനിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026ലെ വനിതാ പ്രീമിയർ ലീഗ് (WPL) കിരീടം നേടിയതിനു ശേഷം, വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം മൈതാനത്ത് സ്മൃതി മന്ഥന ആഘോഷിക്കുന്ന ദൃശ്യങ്ങൾ എഐ നിർമിതമാണെന്ന് വ്യക്തമായി.
∙ വസ്‌തുത ADVERTISEMENT Go AD-FREE
വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും സ്മൃതി മന്ഥനയെ കളിക്കളത്തിൽ അഭിനന്ദിക്കുന്നതും മന്ഥന കോഹ്‌ലിക്ക് WPL ട്രോഫി കൈമാറുന്നതുമായ ചിത്രങ്ങൾ എഐ നിർമിതമാണ്. പ്രചാരണം വ്യാജം. English Summary:
Images of Virat Kohli and Anushka Sharma celebrating Smriti Mandhana\“s WPL 2026 victory with the trophy are circulating online is AI generated. |