ചേർത്തല ∙ വെള്ളിയാകുളത്ത് കേരളോത്സവ വേദിയിൽ കൊലവിളിയുമായി യുവമോർച്ച നേതാവ്. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനും ജഡ്ജസിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേരളോത്സവത്തിൽ കളരിപ്പയറ്റ് മത്സരത്തിനിടെയാണ് ഒരു കളരിയുടെ നടത്തിപ്പുകാരൻ കൂടിയായ ഇയാൾ ഭീഷണിയും കൊലവിളിയും നടത്തിയത്. മത്സരത്തിൽ മാർക്ക് കുറഞ്ഞതിനാണ് ഭീഷണി. കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. പൊലീസ് എത്തിയാണ് ജഡ്ജസിനെ രക്ഷിച്ചത്. കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സ്കൂൾ ഗെയിംസ് അടക്കം പല മത്സരങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. View this post on Instagram
A post shared by Manorama Online (@manoramaonline)
English Summary:
A Yuva Morcha leader threat against Kalaripayattu judges has marred the Keralaotsavam festival in Cherthala\“s Velliyakulam. The individual, upset over low scores, threatened to break their legs and kill them, leading to police intervention and a formal complaint. |