search

ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

cy520520 3 hour(s) ago views 726
  



തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ പറന്നത് എന്തിനൊക്കെ? എവിടേക്കൊക്കെ? വിവരങ്ങൾ രഹസ്യം ആയതിനാൽ മറുപടി നൽകാൻ കഴിയില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കാണ് ഈ പ്രതികരണം. ഹെലികോപ്റ്റർ സംബന്ധിച്ച കാര്യങ്ങൾ ആരാഞ്ഞുകൊണ്ട് ആഭ്യന്തരവകുപ്പിനാണു കത്തുനൽകിയത്.
What you should read next

  • ‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’ Latest News
      

         
    •   
         
    •   
        
       


ഡൽഹിയിലെ ചിപ്സൻ ഏവിയേഷൻ കമ്പനിയിൽനിന്നു മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന അറിവുമാത്രമാണ് തങ്ങൾക്കുള്ളതെന്നാണു മറുപടി. മറ്റു ചോദ്യങ്ങൾക്കു മറുപടി നൽകാൻ പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകിയെങ്കിലും വിവരങ്ങളെല്ലാം സമ്പൂർണ രഹസ്യമെന്നായിരുന്നു പ്രതികരണം. കരാർ സംബന്ധിച്ചു നേരത്തേ സർക്കാർ വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചു പോലും അധികൃതർക്കു മൗനം.

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം കൊണ്ടുപോകാൻ എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന ചോദ്യത്തിനും മറുപടിയില്ല. കരാർ അനുസരിച്ച് ഹെലികോപ്റ്ററിന്റെ വാടക നിർണയവും സേവനവും എങ്ങനെ? സംസ്ഥാനത്തിനു പുറത്തേക്കു ഹെലികോപ്റ്റർ സേവനം ഉപയോഗിച്ചിട്ടുണ്ടോ? മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും എത്ര തവണ യാത്ര ചെയ്തിട്ടുണ്ട്? എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
What you should read next

  • LIVE 4 കുരുന്നുകൾക്ക് പുതുജീവനേകാൻ ആലിൻ; ആംബുലൻസ് തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാൽ മണിക്കൂറിൽ Latest News
      

         
    •   
         
    •   
        
       


ഇത്തരം കാര്യങ്ങൾ രഹസ്യ വിഭാഗത്തിൽ കൈകാര്യം ചെയ്യുന്നവയാണെന്നും വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആയിരുന്നു മറുപടി. എന്നാൽ അവയവം കൊണ്ടുപോകാൻ 5 വർഷത്തിനിടെ 6 തവണ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്ന് അവയവദാനത്തിനുള്ള സർക്കാർ ഏജൻസിയായ കെ–സോട്ടോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 80 ലക്ഷം വാടകയ്ക്കു മാസം 25 മണിക്കൂർ പറക്കാനാണു ചിപ്സൻ കമ്പനിയുമായുള്ള കരാറെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വിശദീകരിച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE

തീരപ്രദേശങ്ങളിലെയും അതിർത്തികളിലെയും നിരീക്ഷണത്തിന് 5 മണിക്കൂർ, വിഐപി യാത്രകൾ, എയർ ആംബുലൻസ്, അവയവ കൈമാറ്റം, പ്രകൃതിക്ഷോഭ സമയങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 15 മണിക്കൂർ, ഇടതുപക്ഷ തീവ്രവാദ (എൽഡബ്ല്യുഇ) പ്രവർത്തനങ്ങളുള്ള 5 ജില്ലകളിൽ നിരീക്ഷണത്തിനായി 5 മണിക്കൂർ എന്നിങ്ങനെയാണ് ഉപയോഗ ക്രമം. അടിയന്തര സാഹചര്യങ്ങളിൽ ഈ സമയക്രമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് അധികാരമുണ്ട്.
Just in
JUST IN


  • 7 MINUTES AGO   ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 25 MINUTES AGO   LIVE ട്രംപിന് ‘രണ്ടാം’ ആശ്വാസം; യുഎസിൽ പലിശ കുതിച്ചിറങ്ങും, കത്തിക്കയറി സ്വർണം, യുദ്ധപ്പേടിയിൽ ഉയർന്ന് എണ്ണവില Stock Market
      

         
    •   
         
    •   
        
       

  • 4 HOURS 39 MINUTES AGO   ‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
80 Lakh Rent, \“Top Secret\“ Flights: Kerala government helicopter flight details are being withheld as \“top secret\“ by police, despite an RTI query about the aircraft rented for ₹80 lakh monthly.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157175