പ്രധാനമന്ത്രിയുടെ ഓഫിസ് സെൻട്രൽ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറിയതുംബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാനും ബിഎൻപിയും നിർണായക വിജയം നേടിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ലെന്ന് കെ.വി. തോമസ് പറഞ്ഞതും ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡന കേസിൽ പിടിയിലായതും ശ്രദ്ധിക്കപ്പെട്ടു. ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...
പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സെൻട്രൽ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറി. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫിസാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റിയത്. പുതിയ മന്ദിരത്തിന്റെ ചുവരിൽ ദേവനാഗരി ലിപിയിൽ ആലേഖനം ചെയ്ത ‘സേവാ തീർഥ്’ എന്ന ശിലാഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഫലകത്തിനു താഴെ \“നാഗരിക് ദേവോ ഭവ\“ (പൗരൻ ദൈവത്തിന് തുല്യൻ) എന്ന വാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ താരിഖ് റഹ്മാനെയും ബിഎൻപിയേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലദേശിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്. ഈ വിജയം നിങ്ങളുടെ നേതൃത്വത്തെക്കുറിച്ച് ബംഗ്ലദേശിലെ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിൽ കഴിഞ്ഞ ആഴ്ച നടന്ന ചർച്ചകൾക്ക് ശേഷം ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതായി ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും അറിയിച്ചു. ADVERTISEMENT Go AD-FREE
ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു.
ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6 കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു. ADVERTISEMENT Go AD-FREE
ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡന കേസിൽ പിടിയിൽ. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
JUST IN
3 MINUTES AGO ‘സേവാ തീർഥ്’ ഉദ്ഘാടനം ചെയ്തു; താരിഖ് റഹ്മാന് സൗഹൃദ കൈ നീട്ടി മോദി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
13 MINUTES AGO സൂര്യൻ ഉദിക്കുംമുൻപ് വീട്ടമ്മമാരുടെ അക്കൗണ്ടിൽ 5000 രൂപ; അമ്പരിപ്പിച്ച് സ്റ്റാലിൻ, തോൽവി ഉറപ്പെന്ന് പ്രതിപക്ഷം Personal Finance
15 MINUTES AGO ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ, കയ്യിൽ സ്‌റ്റെതസ്‌കോപ്പ്; യുവതി കസ്റ്റഡിയിൽ Latest News
VIEW MORE
English Summary:
TODAY\“S RECAP 13-2-2026