ശാസ്താംകോട്ട (കൊല്ലം) ∙ മോഷണക്കേസിൽ നിന്നും ഒഴിവാക്കാൻ ആക്രിക്കട ഉടമയിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതും യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കിയതും അടക്കം പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടി നേരിട്ട സ്പെഷൽ ബ്രാഞ്ച് എസ്ഐ ആറര വർഷം സർവീസ് ശേഷിക്കെ സ്വയം വിരമിച്ചു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്‌തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ.ഹർഷാദ് (49) ആണ് പൊലീസ് അസോസിയേഷന്റെ രാഷ്ട്രീയ ഇടപെടലിൽ മനംനൊന്തു സർവീസ് അവസാനിപ്പിച്ചത്.
What you should read next
നിരന്തര അച്ചടക്ക ലംഘനം, ചുമതലകൾ നിർവഹിച്ചില്ല; ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു Latest News
ശാസ്താംകോട്ടയിൽ നിർമാണത്തിലിരുന്ന, തദ്ദേശ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ജൂലൈയിൽ 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്ന് ആക്രി കടയിൽ വിറ്റ കേസിൽ അസോസിയേഷൻ നേതാക്കളായ എസ്എച്ച്ഒ, എസ്ഐ എന്നിവർ നടത്തിയ വഴിവിട്ട നീക്കമാണ് വിവാദമായത്. രണ്ട് ലക്ഷം രൂപ കൈക്കുലി വാങ്ങി കടയുടമയെ കേസിൽ നിന്ന് ഒഴിവാക്കിയ ശേഷം മറ്റ് ഉദ്യോഗസ്‌ഥർക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലേക്ക് 15,000 രൂപയുടെ ഫോട്ടോസ്‌റ്റാറ്റ് പേപ്പർ കടയുടമയെ കൊണ്ട് എത്തിച്ചു നൽകി.
ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രണ്ട് ജീവനക്കാർ കടയിൽ നിന്ന് പണം കവർന്നതായും കണ്ടെത്തിയിരുന്നു. ഇരുവരെയും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത്, ഇവരുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി കട ഉടമയ്ക്ക് നൽകിയ ശേഷം ഇവരെ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ പിടികൂടി പൊലീസ് തന്നെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച് ഇയാളിൽ നിന്നും പിടിച്ചതെന്ന പേരിൽ കേസ് എടുത്തതായും പരാതിയുണ്ട്.
What you should read next
‘തുറന്നു പറയേണ്ടവ പറയുക തന്നെ ചെയ്യും; അപ്പീൽ നൽകിയാലും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല’ Latest News
ശബ്ദ സന്ദേശങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് ഹർഷാദ് റിപ്പോർട്ട് നൽകി. എന്നാൽ എസ്‌പി ഓഫിസിൽ നിന്നും റിപ്പോർട്ട് ചോർന്നതോടെ പൊലീസ് അസോസിയേഷന്റെ കണ്ണിലെ കരടായി ഹർഷാദ് മാറി. മന്ത്രിതലത്തിൽ ഇടപെട്ടാണ് ഹർഷാദിനെ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലേക്ക് തിരക്കിട്ട് സ്‌ഥലം മാറ്റിയത്. സത്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സേനയിൽ നിന്നു നേരിട്ട പ്രതികാര നടപടിയിൽ മനംനൊന്തു സർവീസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ശേഷമാണ് ഹർഷാദ് വിരമിച്ചത്. ADVERTISEMENT Go AD-FREE
മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. തന്റെ റിപ്പോർട്ടിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് നിയമ നടപടിയും ഹർഷാദ് ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലെ റീൽസിലൂടെ വൈറലായ എസ്ഐ അടക്കമുള്ളവർക്കെതിരെയാണ് ഹർഷാദിന്റെ പോരാട്ടം.
Just in
JUST IN
4 MINUTES AGO പൊലീസുകാരുടെ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു: സ്വയം വിരമിച്ച് എസ്ഐ Latest News
24 MINUTES AGO ‘സ്റ്റാലിൻ നൽകിയ ഉറപ്പ്’; തമിഴ്നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ Latest News
31 MINUTES AGO നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ Latest News
VIEW MORE
English Summary:
Sasthamcotta SI Takes Voluntary Retirement After Exposing Police Corruption: SI Harshad\“s voluntary retirement comes after he faced retaliatory action for reporting illegal activities, including bribery and framing a youth, by fellow officers at the Sasthamcotta station.