search

‘സ്റ്റാലിൻ നൽകിയ ഉറപ്പ്’; തമിഴ്നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ

cy520520 3 hour(s) ago views 930
  



ചെന്നൈ∙ തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം. പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഭാഗമായാണു 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറുകയായിരുന്നു.
What you should read next

  • റേഞ്ച് റോവർ ഇവോക് പുറത്തിറക്കി സ്റ്റാലിൻ; 9000 കോടിയുടെ തമിഴ്നാട് പ്ലാന്റ് തുറന്ന് ടാറ്റ Auto News
      

         
    •   
         
    •   
        
       


എം.കെ. സ്റ്റാലിന്റെ എക്സ് പോസ്റ്റ്

തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് സ്റ്റാലിൻ നൽകിയ ഉറപ്പാണ് അവകാശത്തുക. ആര് തടസം സൃഷ്ടിച്ചാലും അതിൽ നിന്ന് ഞാൻ പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പ് കാരണം കാട്ടി മൂന്ന് മാസത്തേക്ക് ഈ തുക മുടക്കാൻ ചിലർ നോക്കുന്നു. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാർ അത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള അഡ്വാൻസ് തുകയായ 3,000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേർത്ത്, 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
What you should read next

  • പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തേക്കോ?, അന്ന് ഇന്ദിരയെയും പുറത്താക്കി, ഒടുവിൽ മഹുവ മൊയ്ത്ര Latest News
      

         
    •   
         
    •   
        
       


തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങൾ തന്നെ അധികാരത്തിൽ വരും. 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കും. ADVERTISEMENT Go AD-FREE
Just in
JUST IN


  • 14 MINUTES AGO   ‘സ്റ്റാലിൻ നൽകിയ ഉറപ്പ്’; തമിഴ്നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   നാടെങ്ങും ചുമ: ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്മ വരെ Latest News
      

         
    •   
         
    •   
        
       

  • 44 MINUTES AGO   Live തിരഞ്ഞെടുപ്പ് തിരക്ക്; മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി ഇല്ല, കെ.വി. തോമസ് വത്തിക്കാനിലേക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Tamil Nadu women scheme: The DMK government has transferred ₹5000 each to the bank accounts of 1.31 crore women in Tamil Nadu. This significant move by M.K. Stalin comes as the Legislative Assembly election approaches. The ₹5000 was transferred as part of a scheme that provides ₹1000 per month. Along with the amount for February, the funds for March and April were given in advance. In addition, ₹2000 was also transferred as a special summer benefit.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156693