search

പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തേക്കോ?, അന്ന് ഇന്ദിരയെയും പുറത്താക്കി, ഒടുവിൽ മഹുവ മൊയ്ത്ര

Chikheang 3 hour(s) ago views 951
  



ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ നീക്കവുമായി ഭരണപക്ഷം. അവകാശ ലംഘന നോട്ടിസ് നല്‍കാനാണ് ആദ്യം ആലോചിച്ചത്. എന്നാൽ, രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയം കൊണ്ടുവന്നു.

രാഹുൽ ഗാന്ധി അർബൻ നക്സലാണ്, തിരഞ്ഞെടുപ്പു കമ്മിഷൻ, സുപ്രീം കോടതി തുടങ്ങിയ സ്ഥാപനങ്ങളെയും സ്പീക്കറെയും അധിക്ഷേപിക്കുന്നു, ഇന്ത്യാ വിരുദ്ധനായ ജോർജ് സോറോസുമായി ബന്ധമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് സഭയിൽ ദുബെ ഉന്നയിച്ചത്. വിഷയം സഭ ചർച്ച ചെയ്ത് രാഹുലിനെ സഭയിൽനിന്നു പുറത്താക്കണമെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് താൻ ആവശ്യപ്പെടുന്നതെന്ന് ദുബെ സഭയിൽ പറഞ്ഞു.   
What you should read next

  • Live ‘എഫ്‌ഐആർ ഇടട്ടെ; ഞാൻ കർഷകർക്കായി പോരാടും’: രാഹുൽ ഗാന്ധി Latest News
      

         
    •   
         
    •   
        
       


തന്റെ ആവശ്യം സഭാചട്ടം 352 പ്രകാരമാണെന്നും ദുബെ വ്യക്തമാക്കി. സഭയിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ചാണ് ചട്ടം 352. ഉന്നതസ്ഥാനങ്ങളിലുള്ളവർക്കെതിരെ വിമർശനം ഉന്നയിക്കുന്നതുൾപ്പെടെ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഈ ചട്ടത്തിന്റെ ഭാഗമാണ്. ദുബെ സംസാരിച്ചപ്പോൾ പ്രതിപക്ഷം ബഹളം വച്ചു, സഭ പിരിയുന്നതായി സഭ നിയന്ത്രിച്ചിരുന്ന കൃഷ്ണ പ്രസാദ് തെന്നെതി  വ്യക്തമാക്കി; എന്തെങ്കിലും പരാമർശം പ്രമേയത്തെക്കുറിച്ച് അദ്ദേഹം നടത്തിയില്ല. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് താൻ രാഹുലിനെതിരെ പ്രമേയം കൊണ്ടുവന്നതെന്നാണ് ദുബെ പിന്നീടു പറഞ്ഞത്.  പ്രമേയം പരിശോധിച്ചശേഷം തുടർനടപടിയെടുക്കേണ്ടത് സ്പീക്കറാണ്. പ്രമേയത്തിലെ ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നിയാൽ വിഷയം അവകാശ സമിതിക്കു വിടാം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭയാണ്  നടപടി തീരുമാനിക്കേണ്ടത്.   

∙ കഴിഞ്ഞ ലോക്സഭയിൽ മഹുവ മൊയ്ത്ര ADVERTISEMENT Go AD-FREE

സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്ര ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന് നിഷികാന്ത് ദുബെയാണ് ആരോപിച്ചത്. വിഷയം സഭയുടെ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സഭയുടെ ‘അന്തസിനു നിരക്കാത്ത രീതിയിൽ പെരുമാറിയ’ മഹുവയുടെ അംഗത്വം റദ്ദാക്കാനുള്ള പ്രമേയം 2023 ഡിസംബർ 11ന് അന്നത്തെ പാർലമെന്റികാര്യ മന്ത്രി പ്രള്ഹാദ് ജോഷി അവതരിപ്പിച്ചു. സഭ പ്രമേയം അംഗീകരിച്ചതായി സ്പീക്കർ ഒാം ബിർല വ്യക്തമാക്കി. മഹുവയുടെ സഭാംഗത്വം റദ്ദായി.   

2005ൽ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന കണ്ടെത്തലിനെത്തുടർന്ന് പാർലമെന്റിലെ 11 അംഗങ്ങളെ ഒന്നിച്ചു പുറത്താക്കി. ഇതിൽ 10 പേർ ലോക്‌സഭയിൽനിന്നും ഒരാൾ രാജ്യസഭയിൽനിന്നുമായിരുന്നു. നരേന്ദ്ര കുമാർ കുശ്വാഹ, അന്നസാഹേബ് എം.കെ. പാട്ടീൽ, മനോജ് കുമാർ, വൈ.ജി. മഹാജൻ, പ്രദീപ് ഗാന്ധി, സുരേഷ് ചന്ദൽ, രാംസേവക് സിങ്, ലാൽ ചന്ദ്ര കോൾ, രാജാറാം പാൽ, ചന്ദ്ര പ്രതാപ് സിങ് എന്നിവരാണ് ലോക്സഭയിൽനിന്നു പുറത്തായത്. ഛത്രപാൽ സിങ് ലോധയായിരുന്നു രാജ്യസഭയിൽനിന്നും പുറത്തായ എംപി.
What you should read next

  • കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ Latest News
      

         
    •   
         
    •   
        
       


സഭയുടെ അവകാശം ലംഘിച്ചുവെന്ന പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭയിൽനിന്ന് ഇന്ദിരാ ഗാന്ധിയെ പുറത്താക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യസഭയിൽനിന്ന് വിജയ് മല്യയെ പുറത്താക്കണമെന്ന് ശുപാർശ ചെയ്യാൻ സഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നു. 2016 മേയിൽ, കമ്മിറ്റിയുടെ റിപ്പോർട്ട് സഭയിൽ വരുന്നതിന്റെ തലേന്ന് മല്യ സഭാംഗത്വം രാജിവച്ചു.    പാർലമെന്റിന് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചുവെന്നാരോപിച്ച് 1976 നവംബർ 15ന് രാജ്യസഭയിൽനിന്ന് സുബ്രഹ്മണ്യം സ്വാമിയെ പുറത്താക്കി. ഒരു വ്യവസായ ഗ്രൂപ്പിനു വേണ്ടി പാർലമെന്റിൽ പ്രവർത്തിച്ചുവെന്ന അഴിമതി ആരോപണത്തെത്തുടർന്ന് നടപടി നേരിട്ട ആദ്യ എംപിയായിരുന്നു എച്ച്.ജി. മുദ്ഗൽ. പ്രമേയം വരുന്നതിന് തൊട്ടുമുൻപ് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

‘അന്നും അയോഗ്യൻ’ ADVERTISEMENT Go AD-FREE

2023 മാർച്ചിൽ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. എന്നാൽ അതേ വർഷം ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ അംഗത്വം പുനഃസ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയാണ് അദ്ദേഹത്തിന് രണ്ട് വർഷം തടവുശിക്ഷ വിധിത്. സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ അംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു. അയോഗ്യനാക്കപ്പെടുമ്പോൾ അദ്ദേഹം വയനാട് മണ്ഡലത്തിൽ നിന്നുള്ള എംപി ആയിരുന്നു.

ഇന്ദിരയുടെ പുറത്താകൽ

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ മാരുതി ലിമിറ്റഡ് എന്ന കമ്പനിയുടെ ഇറക്കുമതികളെക്കുറിച്ച് ജ്യോതിർമയി ബസു ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിവരങ്ങൾ ശേഖരിച്ച നാല് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് 1978 ഡിസംബർ 19ന് ഇന്ദിര ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത്;  സഭയുടെ അപ്പോഴത്തെ സമ്മേളനം അവസാനിക്കുന്ന കാലംവരെ ജയിൽശിക്ഷ. അത് ഏഴു ദിവസത്തേക്കായിരുന്നു.   

മാരുതിയുടെ യന്ത്ര ഇറക്കുമതികളെക്കുറിച്ച് 1974ൽ ആദ്യം ചോദ്യമുന്നയിച്ചത് മധു ലിമായെ ആണ്. വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ ജ്യോതിർമയി ബസുവിന്റെ ചോദ്യങ്ങൾ വന്നു. വ്യവസായ മന്ത്രിയായിരുന്നു ഉത്തരം നൽകേണ്ടത്. അതിനുള്ള വിവരങ്ങൾ ശേഖരിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരായ ആർ.കൃഷ്ണസ്വാമി, എ.എസ്.രാജൻ, എൽ.ആർ.കവാലെ, പി.എസ്.ഭട്നാഗർ എന്നിവർക്കെതിരെ സിബിഐ അന്വേഷണത്തിനുൾപ്പെടെ പ്രധാനമന്ത്രി നിർദേശിച്ചെന്നായിരുന്നു ആരോപണം.   ADVERTISEMENT GO AD-FREE

ഇന്ദിരയ്ക്കു പുറമെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി ആർ.കെ.ധവാൻ, സിബിഐ ഡയറക്ടർ ഡി.സെൻ എന്നിവരും ആരോപണവിധേയരായി. സമർ ഗുഹ അധ്യക്ഷനായ അവകാശ സമിതിയാണ് ആരോപണങ്ങൾ അന്വേഷിച്ചത്. സമിതി മുൻപാകെ ഇന്ദിര രണ്ടു തവണ മാത്രമേ ഹാജരായുള്ളു. എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ചതല്ലാതെ സത്യപ്രതി‍ജ്ഞയെടുക്കാനോ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനോ ഇന്ദിര തയാറായില്ല. ഇത് സമിതിയോടുള്ള അവഹേളനമായി വിലയിരുത്തപ്പെട്ടു; സമിതിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമുണ്ടായി. നാലാം ലോക്സഭയുടെ കാലത്താണ് ചോദ്യങ്ങൾ സംബന്ധിച്ച വിഷയമുണ്ടായതെന്നും അതിന്റെ പേരിൽ നടപടിയെടുക്കാൻ അഞ്ചാം ലോക്സഭയ്ക്ക്് അവകാശമില്ലെന്നുമുള്ള വാദം തള്ളപ്പെട്ടു. ആരോപണങ്ങൾ സമിതി ശരിവച്ചെങ്കിലും ഉചിതമായ ശിക്ഷ സഭ തീരുമാനിക്കട്ടെ എന്നായിരുന്നു ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ച 1978 ഡിസംബർ 7 ന് തുടങ്ങി.   

പ്രധാനമന്ത്രി  മൊറാർജി ദേശായി കൊണ്ടുവന്ന പ്രമേയം സഭ ഡിസംബർ 19ന് വോട്ടിനിട്ടു:   279 പേർ അനുകൂലിച്ചപ്പോൾ 138 പേർ എതിർത്തു, 37 പേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇന്ദിരയ്ക്കൊപ്പം ധവാനും സെന്നിനും ജയിൽ ശിക്ഷ ലഭിച്ചു. വീണ്ടും ഇന്ദിരയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതിനു പിന്നാലെ, നേരത്തത്തെ പ്രമേയം റദ്ദാക്കിയുള്ള പ്രമേയം 1981 മേയ് 8ന് ലോക്സഭ പാസാക്കി.
JUST IN


  • 3 MINUTES AGO   പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തേക്കോ?, അന്ന് ഇന്ദിരയെയും പുറത്താക്കി, ഒടുവിൽ മഹുവ മൊയ്ത്ര Latest News
      

         
    •   
         
    •   
        
       

  • 1 HOUR 26 MINUTES AGO   LIVE ബംഗ്ലദേശ് തിരഞ്ഞെടുപ്പ്: ബിഎൻപിക്ക് ജയം; ഖാലിദ സിയയുടെ മകൻ അധികാരത്തിലേറുമോ? Latest News
      

         
    •   
         
    •   
        
       

  • 2 HOURS 2 MINUTES AGO   തീരസേനയ്ക്കായി പുതിയ 8 ഡോർണിയർ വിമാനം; 2,312 കോടിയുടെ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Expulsion of Opposition leader Rahul Gandhi sought during budget discussion for criticizing government and alleged links with George Soros. A motion was moved to expel him from Lok Sabha membership and ban him from contesting elections lifelong.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160702