deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഭൂട്ടാൻ കാർ കടത്ത്: കോഴിക്കോട്ടും ഇ.ഡി റെയ്ഡ്; പരിശോധന സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളുടെ ഷോറൂമിൽ

deltin33 2025-10-8 22:21:04 views 1246

  



കോഴിക്കോട് ∙ ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തെ 17 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി കോഴിക്കോട്ടും റെയ്ഡ്. കോഴിക്കോടുള്ള റോഡ് വേ എന്ന കാർ ഷോറൂം ഡീലറുടെ ഓഫിസിലാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ പരിശോധന. ദിവസങ്ങൾക്കു മുൻപ് ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇവിടെ പരിശോധന നടത്തിയിരുന്നു.

  • Also Read ഭൂട്ടാൻ കാർ കടത്ത്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; 17 ഇടങ്ങളിൽ പരിശോധന   


കേന്ദ്രസേനയുടെ സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ദേശീയപാതയിൽ തൊണ്ടയാട് ബൈപ്പാസിനോട് ചേർന്ന് സെക്കൻഡ് ഹാൻഡ് ആഡംബര കാറുകൾ വിൽക്കുന്ന ഷോറൂമിലാണ് റെയ്ഡ്. കൊച്ചി ഇ.ഡി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കോഴിക്കോട് പരിശോധനയ്ക്ക് എത്തിയതെന്നാണ് വിവരം. മുൻപ് കസ്റ്റംസ് ഇവിടെ നടത്തിയ റെയ്ഡിൽ ഒരു സെക്കൻഡ് ഹാൻഡ് ആഡംബര കാർ വിൽപന സംബന്ധിച്ച രേഖകളിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇതിന്റെ വിശദമായ രേഖകൾ കാർ ഷോറൂം അധികൃതർ കസ്റ്റംസിന് കൈമാറിയിരുന്നു.

  • Also Read ‘ബുൾ‍ഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!   


ഈ സ്ഥാപനത്തിലെ കാർ വിൽപനയിൽ എന്തെങ്കിലും സാമ്പത്തിക തിരിമറി ഉണ്ടായിട്ടുണ്ടോ എന്നത് വിലയിരുത്താനാണ് റെയ്ഡ്. ഷോറൂമിൽ നിലവിലുള്ള വാഹനങ്ങളുടെ വിവരവും മുൻപ് വിൽപന നടത്തിയതിന്റെ വിവരവുമാണ് ഇ.ഡി ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നത്. കാര്‍ ഇടപാടിന്റെ ഭാഗമായി ഫെമ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട് എന്നാണ് ഇഡിക്ക് ലഭിച്ച സൂചന. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് വിവിധ ഇടങ്ങളിൽ പരിശോധന നടക്കുന്നത്.

17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ചു ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നു. ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ വഴി ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും റജിസ്ട്രേഷനിലും ഏർപ്പെട്ട ഒരു സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതോടെയാണ് വിശദമായ പരിശോധനയ്ക്ക് ഇ.ഡി രംഗത്തുവന്നതെന്നാണ് വിവരം. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ 17 ഇടങ്ങളിലായി വാഹന ഡീലർമാർ, വർക്‌ഷോപ്പുകൾ, വാഹനം വാങ്ങിയവരുടെ വസതികൾ തുടങ്ങിയ കേന്ദ്രീകരിച്ചാണ് പരിശോധന. English Summary:
ED Raid in Kozhikode: Bhutan car smuggling is the main subject of this news. Enforcement Directorate conducted raids in Kozhikode and other locations across the state related to Bhutan car smuggling. The raids target car dealerships and residences to investigate potential FEMA violations and illegal car imports.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
71255