search

എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’

LHC0088 Yesterday 11:54 views 218
  



ലണ്ടൻ ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർ. ജെഫ്രി എപ‌്സ്റ്റീനുമായി ദീർഘകാലം അടുത്ത ബന്ധമുണ്ടായിരുന്ന ലേബർ പാർട്ടി നേതാവ് പീറ്റർ മൻഡൽസനെ 2024 ൽ യുഎസിലെ ബ്രിട്ടന്റെ അംബാസഡറാക്കിയത് വീണ്ടും സജീവമായതോടെയാണ് സ്റ്റാമറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളും ഒപ്പം ലേബർ പാർട്ടിയിലെ ചില എംപിമാരും രംഗത്തെത്തിയത്. രാജിവയ്ക്കില്ലെന്ന് ലേബർ പാർട്ടി യോഗത്തിലാണ് കിയ സ്റ്റാമർ വ്യക്തമാക്കിയത്.
What you should read next

  • നടൻ രൺവീർ സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സംശയം, സുരക്ഷ വർധിപ്പിച്ച് പൊലീസ് Latest News
      

         
    •   
         
    •   
        
       


തനിക്ക് ലഭിച്ച ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് സ്റ്റാമർ വ്യക്തമാക്കി. ‘ഈ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ലഭിച്ച ജനവിധിയിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറുകയില്ല. ആർക്കുവേണ്ടി പോരാടാനാണോ ഞാൻ ചുമതലപ്പെട്ടിരിക്കുന്നത് ആ ജനങ്ങളെയും ഞാൻ സ്നേഹിക്കുന്ന ഈ രാജ്യത്തെയും ഒരിക്കലും കൈവെടിയില്ല’ – സ്റ്റാമർ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ മൻഡൽസനെ പുറത്താക്കിയിരുന്നു. എന്നാൽ, എപ്സ്റ്റീൻ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ മാസം പുറത്തുവിട്ടതോടെ വിഷയം വീണ്ടും സജീവമായി. മൻഡൽസനെ നിയമിച്ചതിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് സ്റ്റാമറുടെ വിശ്വസ്തൻ കൂടിയായ ചീഫ് ഓഫ് സ്റ്റാഫ് മോ‍ർഗൻ മക്സ്വീനി കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
JUST IN


  • 1 MINUTE AGO   എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’ Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   നടൻ രൺവീർ സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സംശയം, സുരക്ഷ വർധിപ്പിച്ച് പൊലീസ് Latest News
      

         
    •   
         
    •   
        
       

  • 2 HOURS 7 MINUTES AGO   സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്നു; വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ച് ഗുഡ്സ് വാഹനം, ഗുരുതര പരുക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
UK Politics Rocked by Jeffrey Epstein Controversy:Keir Starmer Denies Resignation Amid Epstein Scandal
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159310