search

മലയാളി താരത്തിന് അർധ സെഞ്ചറി, യുഎഇയ്ക്കെതിരെ വമ്പൻ വിജയവുമായി ന്യൂസീലൻഡ്, നമീബിയയെ വീഴ്ത്തി നെതർലൻഡ്സ്

cy520520 Yesterday 11:54 views 838
  



ചെന്നൈ∙ ട്വന്റി20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ വമ്പൻ വിജയവുമായി ന്യൂസീലൻഡ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റ് വിജയമാണ് ന്യൂസീലൻഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത യുഎഇ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെടുത്തപ്പോൾ ന്യൂസീലൻഡ് 15.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയറൺസ് കുറിച്ചു. 42 പന്തിൽ 89 റൺസെടുത്തു പുറത്താകാതെനിന്ന കിവീസ് ഓപ്പണർ ടീം സീഫർട്ടാണു കളിയിലെ താരം.

  • പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽവച്ചു, ഇത് വലിയ നാണക്കേട്: രൂക്ഷവിമര്‍ശനവുമായി അഫ്രീദി Cricket
      

         
    •   
         
    •   
        
       


അഞ്ച് വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ ഫിൻ അലൻ 50 പന്തിൽ 84 റൺസുമായി പുറത്താകാതെനിന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്കു വേണ്ടി മലയാളി താരം അലിഷൻ ഷറഫുവും ക്യാപ്റ്റൻ മുഹമ്മദ് വാസിമും അർധസെഞ്ചറി നേടി. 47 പന്തുകൾ നേരിട്ട ഷറഫു രണ്ട് സിക്സും അഞ്ച് ഫോറുകളും ഉൾപ്പടെ 55 റൺസാണു നേടിയത്. മുഹമ്മദ് വാസിം 45 പന്തിൽ 66 റൺസുമായി പുറത്താകാതെനിന്നു. 13 പന്തിൽ 21 റൺസെടുത്ത മയങ്ക് കുമാറും യുഎഇ നിരയിൽ രണ്ടക്കം കടന്നു. കിവീസിനായി മാറ്റ് ഹെൻറി രണ്ടും, ജേക്കബ് ‍ഡഫി, ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.

ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നമീബിയയെ നെതർലൻഡ്സ് ഏഴു വിക്കറ്റിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത നമീബിയ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 156 റൺസടിച്ചു. മറുപടിയിൽ 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ് വിജയത്തിലെത്തി. 72 റണ്‍സെടുത്തു പുറത്താകാതെനിന്ന നെതർലൻഡ്സ് താരം ബാസ് ഡെ ലീഡാണ് കളിയിലെ താരം. English Summary:
New Zealand secured a dominant 10-wicket victory against the UAE in the T20 World Cup match held in Chennai
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156966